കേരളം സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇതുവരെ നടന്ന ലോകസഭ തെരഞ്ഞെടുപ്പുകളില്‍ ജനസമ്മിതിയില്‍ ലക്ഷാധിപതികളായിട്ടുള്ളവർ ഇവരാണ്

കേരളം സംസ്ഥാനം രൂപീകരിച്ചതിനുശേഷം ഇതുവരെ നടന്ന ലോകസഭ തെരഞ്ഞെടുപ്പുകളില്‍ 24 ജനപ്രതിനിധികളാണ് ജനസമ്മിതിയില്‍ ലക്ഷാധിപതികളായിട്ടുള്ളത് . ആദ്യ ലക്ഷാധിപതി എ.കെ. ഗോപാലന്‍ ആയിരുന്നു. 1,18,510 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്
എന്നാൽ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പന്‍ ഇ. അഹമ്മദാണ്.
2014 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നു മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഹമ്മദ്, എതിര്‍ സ്ഥാനാര്‍ഥിയക്കാള്‍ 1,94,739 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു..
വയനാട് നിന്ന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ച എം.ഐ. ഷാനവാസ് കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥികൾക്കിടയിൽ ഒന്നാം സ്ഥാനത്താണ്. 2009 ൽ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആണ് അദ്ദേഹം ജയിച്ചത് .
സിപിഐ (എം) ലെ ജനപ്രതിനിധികളില്‍ ഒന്നാമന്‍ 1993ലെ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് നിന്നു മത്സരിച്ച് 1,32,674 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എസ് ശിവരാമനാണ്...
പൊന്നാനിയില്‍ നിന്ന് ജയിച്ച ജി.എം. ബനാത്ത്‌വാല 1977 ,1984 ,1989 1998 ,1999 എന്നിങ്ങനെ അഞ്ച് തവണ ഒരുലക്ഷത്തിലധികം ഭൂരിപക്ഷം നേടി . 1998 മുതല്‍ 2014 വരെയുള്ള തെരഞ്ഞെടുപ്പുകളിലായി ഇ. അഹമ്മദിനും അഞ്ച് തവണ ലക്ഷം ഭൂരിപക്ഷമെന്ന നേട്ടം കൈവരിക്കാനായി.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ കഴിയുമ്പോൾ ലീഡ് ഒരു ലക്ഷം കടത്തി വിജയത്തിളകത്തിൽ നിൽക്കുന്ന സ്ഥാനാര്‍ഥികള്‍ ഇവരാണ് .
വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പാര്‍ട്ടി പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിയാണ് ഏറ്റവും കൂടുതല്‍ വോട്ടിന് ലീഡ് ചെയ്യുന്ന സ്ഥാനാര്‍ഥി. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിപിഐയിലെ പി പി സുനീറീനെക്കാള്‍ 431195 വോട്ടുകള്‍ക്ക് മുന്നിലാണ് രാഹുല്‍.
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ലീഗിന്റെ സിറ്റിംഗ് എംപിയുമായി പി കെ കുഞ്ഞാലിക്കുട്ടിയാണ് ലീഡില്‍ രണ്ട് ലക്ഷം കടന്ന രണ്ടാമൻ 99 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫിന്റെ വി പി സാനുവിനെക്കാൾ 260,050 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്.
ആലത്തൂരി യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് മറ്റൊരു ലക്ഷാധിപതി. എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി ബിജുവിനെതിരെ 158968 വോട്ടിന്റെ ഭൂരിപക്ഷമാണ് രമ്യക്കുള്ളത്.
എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനാണ് മറ്റൊരു ലക്ഷാധിപതി. എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനെതിരെ 1,69153 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.
പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറാണ് അടുത്ത ലക്ഷാധിപതി. വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിനെതിരെ ബഷീറിന് 193230 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്
ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് 171053 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ചാലക്കുടിയിൽ ബെന്നി ബെഹനാൻ എതിർസ്ഥാനാര്ഥിയായ ഇന്നസെന്റിനെ 132274 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിന്നിലാക്കിയത്.
കോട്ടയത്ത് തോമസ് ചാഴിക്കാടനും 106259 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനും തൊട്ടടുത്ത എതിർസ്ഥാനാർഥി കെ എൻ ബാലഗോപാലിനേക്കാൾ 149772 വോട്ടുകളുടെ ലീഡിൽ മുന്നിലാണ്
https://www.facebook.com/Malayalivartha
























