അക്രമ രാഷ്‌ടീയത്തിന് കനത്ത തിരിച്ചടി; ഒരിക്കൽ കൂടി കരുത്തുറ്റ നേതാവെന്ന് തെളിയിച്ച് അര ലക്ഷത്തിലേറെ ഭൂരിപക്ഷവുമായി കെ മുരളീധരൻ

വടകര ലോക്‌സഭാ മണ്ഡലത്തില്‍ പല നേതാക്കളെയും പരിഗണിച്ചെങ്കിലും തൃപ്തരാകാത്ത നേതൃത്വം അവസാനം മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അത് പ്രചരണത്തില്‍ ഏറെ മുന്നേറിയ സി.പി.എമ്മിന് വലിയ തിരിച്ചടിയായിരുന്നു. അതിന്റെ അന്തിമഫലമാണ് മുരളീധരന്റെ ഉജ്ജ്വല വിജയം. സി പി ഐ എം സ്ഥാനാർത്ഥി പി ജയരാജനെക്കാൾ 84942 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ വിജയിച്ചത്.
കോണ്‍ഗ്രസിലെ ഒരേ ഒരു ലീഡറായിരുന്ന കെ. കരുണാകരന്റെ മകനാണെങ്കിലും സ്വന്തം കഴിവും പ്രയത്‌നവുമാണ് കെ.മുരളീധരനെ കരുത്തനായ നേതാവാക്കിയത്. കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് സ്വന്തമായൊരു ആസ്ഥാനമന്ദിരം, മുഖപത്രമായ വീക്ഷണത്തിന്റെ പുനപ്രസിദ്ധീകരണം എന്നിവ യാഥാര്‍ത്ഥ്യമായത് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോഴാണ്. പാര്‍ലമെന്റ് അംഗം, എം.എല്‍.എ എന്നീ നിലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുരളീധരനെ ജനകീയനാക്കി.
സി.പി.എമ്മിന്റെ കോട്ടയായിരുന്ന വടകര മണ്ഡലം 2009 ലാണ് യു.ഡി.എഫ് തിരിച്ച് പിടിച്ചത്. സിറ്റിംഗ് എം.പിയും ഇത്തവണത്തെ സി.പി.എം സ്ഥാനാര്‍ത്ഥിയുമായ പി. ജയരാജന്റെ സഹോദരി പി. സതീദേവിയെ തോല്‍പ്പിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വെന്നിക്കൊടി പാറിച്ചത്. അതിന് സി.പി.എം വിട്ട് ആര്‍.എം.പി രൂപീകരിച്ച ടി.പി ചന്ദ്രശേഖരന്റെ അടക്കം സഹായമുണ്ടായിരുന്നു. 2014ലെ തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിനൊപ്പം ഉണ്ടായിരുന്ന വീരേന്ദ്രകുമാറും സംഘവും യു.ഡി.എഫില്‍ ചേക്കേറി. അത് മുല്ലപ്പള്ളിയുടെ തേരോട്ടത്തിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു. എന്നാല്‍ ഇത്തവണ വീരന്റെയും മകന്റെയും പിന്തുണയില്ലാതെയാണ് കെ.മുരളീധരന്‍ പി. ജയരാജനെ മലര്‍ത്തിയടിച്ച് വകടര കയറിയത്. അതിനാല്‍ കെ. മുരളീധരന്റെ വ്യക്തിപ്രഭാവം ഏറെ നിര്‍ണായകമാണ്.
ഇതിന് മുമ്പ് മുരളീധരന്‍ മൂന്നുതവണ കോഴിക്കോട് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുരളി അക്കൊല്ലം വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. അഞ്ച് വര്‍ഷത്തെ ജനസേവനം കൊണ്ട് വട്ടിയൂര്‍ക്കാവിലെ ജനകീയനായ മുരളീധരന്‍ രണ്ടാം അങ്കത്തിലും വിജയതിലകമണിഞ്ഞു. മണ്ഡലത്തിലും നിയമസഭയിലും പാര്‍ട്ടിയിലും ഒരേ പോലെ ശോഭിക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് മുരളീധരന്‍. ഗ്രൂപ്പിനതീതനായി കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കും നിലനില്‍പ്പിനുമാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നീക്കം നടന്നപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് പരസ്യമായി പ്രതികരിച്ചത് മുരളീധരനായിരുന്നു.
കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പ്രവര്‍ത്തകനായാണ് കെ. മുരളീധരന്‍ സജ്ജീവ രാഷ്ട്രീയത്തിലെത്തുന്നത്. സേവാദളിലെ വിവിധ സ്ഥാനമാനങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം സംഘടനയുടെ സംസ്ഥാന മേധാവിയായിരിക്കെ 1989ല്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി മത്സരിച്ചു വിജയിച്ചു. അതിനുശേഷം കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി.) ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി തിരഞ്ഞെടുക്കപ്പെട്ടു. 1991ലും 1999ലും കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2001-2004 കാലഘട്ടത്തില്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. 2004 ഫെബ്രുവരി 11ന് ആന്റണി മന്ത്രിസഭയില്‍ വൈദ്യതിമന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ മെയ് 14ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരന്‍.
https://www.facebook.com/Malayalivartha
























