Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

"ഇടത് കോട്ട തകർത്ത വിജയം"; കാസര്‍കോട് അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് ഉജ്വലവിജയം

23 MAY 2019 08:58 PM IST
മലയാളി വാര്‍ത്ത

ഇടതിന്റെ പൊന്നാപുരം കോട്ട കോണ്‍ഗ്രസ് പിടിച്ചെടുത്തു. വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് ജയിച്ചുകയറിയത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. പെരിയ ഇരട്ടക്കൊല ഉദുമ എന്ന ഇടത് കോട്ടയെ ഇളക്കി. മറ്റൊരു കോട്ടയായ കാഞ്ഞങ്ങാട് നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്‌. ഇടത് കോട്ടകളില്‍ നേരിയ മേല്‍കൈയും വലത് പാളയങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടിയാണ് ഉണ്ണിത്താന്‍ വിജയം ഉറപ്പിച്ചത്. ബിജെപി വോട്ട് വര്‍ധിച്ചതോടെ യുഡിഎഫിലേക്ക് ബിജെപി വോട്ട് മറിച്ചു എന്ന ആരോപണത്തിനും പ്രസക്തയില്ലാതായി.

പെരിയ കല്ല്യോട്ടെ ഇരട്ടകൊലപാതകം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്നിവയാണ് എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രഥമിക വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് 18 മണ്ഡലങ്ങൡലയും പോലെ കാസര്‍കോടുമുണ്ടായിട്ടുണ്ട്. ഇത് ഉണ്ണിത്താന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഏറെ വൈകിയാണ് കാസര്‍കോട് മണ്ഡലത്തില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. അതേസമയം, സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ പ്രത്യക്ഷത്തില്‍ തന്നെ പടലപ്പിണക്കങ്ങളും മറ്റും ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസിലെ കീഴ്‌വഴക്കങ്ങള്‍ മാറ്റിമറിച്ചുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയും കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് തുടങ്ങിയ മുന്നണിയിലെ മറ്റു കക്ഷികള്‍ ഒരു മനസോടെ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തത് ഉണ്ണിത്താന്റെ വിജയത്തില്‍ പ്രധാന ഘടകമായിട്ടുണ്ട്.

മണ്ഡലത്തിന്റെ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയായിരുന്നെങ്കിലും കോണ്‍ഗ്രസ് വക്താവ് എന്ന നിലയിലും വാക്ചാതുര്യം കൊണ്ടും ആളെകൂട്ടാന്‍ കഴിയുന്ന വ്യക്തി എന്ന നിലയിലും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപരിചിതനാണ്. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും നാല് പതിറ്റാണ്ട് നീളുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് അദ്ദേഹം ജനപ്രതിനിധിയാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends