ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്... നാല് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക്

ആറു നിയമസഭ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്.നാല് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക്. കോണ്‍ഗ്രസ് അംഗങ്ങളായ കെ.മുരളീധരന്‍ വടകര, ഹൈബി ഈഡന്‍ എറണാകുളം, അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ എന്നിവരും സിപിഎമ്മിലെ എ.എം. ആരിഫ് ആലപ്പുഴയിലുമാണു വിജയിച്ചത്.
ഇവര്‍ യഥാക്രമം പ്രതിനിധീകരിച്ചിരുന്ന വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്. കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവു വന്ന കോട്ടയം ജില്ലയിലെ പാലായിലും പി.ബി. അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മൊത്തം ഒന്‍പത് എംഎല്‍എംമാര്‍ ലോക്‌സഭയിലേക്ക് ജനവിധി തേടിയിരുന്നു. ഇതില്‍ അഞ്ചു പേര്‍ പരാജയപ്പെട്ടു.
വീണ ജോര്‍ജ് (പത്തനംതിട്ട), പി.വി. അന്‍വര്‍ (നിലന്പൂര്‍), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), സി. ദിവാകരന്‍ (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (മാവേലിക്കര) എന്നിവരാണ് പരാജയപ്പെട്ടത്. എംഎല്‍എമാരില്‍ തിരുവനന്തപുരത്തു മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ മാത്രമാണ് മൂന്നാമതായത്. യുഡിഎഫിലെ ശശി തരൂര്‍ വിജയിച്ച തിരുവനന്തപുരത്ത് എന്‍ഡിഎയിലെ കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി. പത്തനംതിട്ട ജില്ലയിലെ അഞ്ച് എംഎല്‍എമാരില്‍ മൂന്നുപേരും ലോക്‌സഭയിലേക്കു മത്സരിച്ചിരുന്നു. ഇതില്‍ അടൂര്‍ പ്രകാശ് (കോന്നി) മാത്രമാണു വിജയിച്ചത്. ഇനി കോന്നിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കും.
"
https://www.facebook.com/Malayalivartha
























