Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനി അഗ്നി പരീക്ഷ.... ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കൂട്ട തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പരീക്ഷണം; മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ആറില്‍ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകള്‍ 

24 MAY 2019 11:17 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആരവം അവസാനിക്കുമ്പോള്‍ കേരളത്തെ കാത്തിരിക്കുന്നത് മിനി നിയമസഭ തെരഞ്ഞെടുപ്പ്. ലോക്‌സഭയിലേക്ക് സിറ്റിങ് എംഎല്‍എമാര്‍ പോകുമ്പോള്‍ ഒഴിവ് വരുന്നത് നാല് മണ്ഡലങ്ങളിലും കെഎം മാണിയും അബ്ദുള്‍ റസാഖും അന്തരിച്ച മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്. മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ആറില്‍ അഞ്ചും യുഡിഎഫ് സിറ്റിങ് സീറ്റുകള്‍. ഇന്നത്തെ സാഹചര്യത്തില്‍ ആറിലും യു ഡി എഫ് ജയിച്ചാല്‍ അത്ഭുതമില്ല. അതോടെ പിണറായിയുടെ കാര്യത്തില്‍ തീരുമാനമാകും. 

കേരളത്തില്‍ ഇപ്പോള്‍ മുല്ലപ്പളളി തന്നെയാണ് താരം. വയനാടിനായി കാസര്‍ഗോഡിനെ പരിഹസിച്ച ഉമ്മന്‍ചാണ്ടിക്കുള്ള മറുപടിയായി ഉണ്ണിത്താനെ ഇറക്കി. സിദ്ദിഖ് പോലും നോ പറഞ്ഞ വടകരയില്‍ മുരളീധരനെ ഇറക്കി തരംഗം ഉണ്ടാക്കി. സോണിയയുടെ അടുക്കളക്കാരനായ കെവി തോമസിനെ വെട്ടി ആറ്റില്‍ എറിഞ്ഞ് മാസായി. തരൂരിന് വേണ്ടി ശിവകുമാറിനെ നിലയ്ക്ക് നിര്‍ത്തി ഉഗ്രശാസന. അയ്യപ്പ വികാരവും രാഹുല്‍ ഇംപാക്ടും ഘടകമായപ്പോഴും നിര്‍ണ്ണായകമായത് പ്രസിഡന്റിന്റെ ഇടപെടലുകള്‍. സ്വന്തം സീറ്റ് വേണ്ടെന്ന് വച്ച് കോണ്‍ഗ്രസിനെ നയിക്കാന്‍ ഇറങ്ങി അജയ്യനായി മുല്ലപ്പള്ളി.

സമ്പൂര്‍ണ്ണ വിജയവുമായി ലീഗ്. മത്സരിച്ച രണ്ട് ലോക്‌സഭാ സീറ്റിലും വിജയിച്ച് നൂറില്‍ നൂറ് ശതമാനം നേടി. രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിക്കൊടുത്തവരിലെ മുഖ്യശക്തിയാണ് ലീഗ്. ഉണ്ണിത്താനെയും രാഘവനെയും സുധാകരനെയും കെ മുരളീധരനെയും വിജയിപ്പിച്ച പ്ലേമേക്കേര്‍സാണ് ഇവര്‍. ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെയും കടത്തിവെട്ടി താരമായി കുഞ്ഞാലിക്കുട്ടി മാറി. കേരളം ഭരിക്കുന്ന സിപിഎമ്മിനൊപ്പം സീറ്റു വിഹിതം നേടി. മലബാറിലെ മിന്നും വിജയത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്നത് മുസ്ലിംലീഗിന്റെ ചുണക്കുട്ടികളാണ്.


'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...' ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനുമാണ്. വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയിലാണ് അണികള്‍. തൃശൂരെടുക്കാന്‍ ആക്ഷന്‍ ഹീറോക്ക് കഴിഞ്ഞില്ല. വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല. മോദി തംരഗത്തിലും കേരളത്തില്‍ എന്‍ഡിഎയ്ക്ക് നിരാശ സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്.

വമ്പന്‍ തോല്‍വിക്ക് സി പി എം കണ്ടെത്തിയ ന്യായീകരണം ലണ്ടനില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. കേരളത്തില്‍ മതദ്രുവീകരണമാണ് ഉണ്ടായതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിനുള്ള തിരിച്ചടി അല്ലെന്നും വിശദീകരണമുണ്ടായി. 

രാഹുല്‍ തരംഗം ആഞ്ഞുവീശിയപ്പോള്‍ തുഷാറിന് 'ഉഷാര്‍' മങ്ങി; ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ലീഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുന്നേറിയപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത് വെറും 31045 വോട്ടുകള്‍; ഒരു ലക്ഷത്തിലധികം വോട്ട് നേടിയ സുനീറിന് വിജയം തീണ്ടാപ്പാടകലെയായിരുന്നു. വയനാട്ടില്‍ കെട്ടിവച്ച കാശു പോലും പോകുമോ എന്ന സംശയത്തില്‍ എന്‍ഡിഎ.

ശബരിമലയില്‍ പിടിവാശി പിടിച്ച് തോല്‍വി ഇരന്നു വാങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെടുമോ എന്ന ചോദ്യത്തിനാണ് കേരളം കാതോര്‍ക്കുന്നത് .

ജയത്തിന്റെ പാപഭാരത്തിന്റെ പ്രധാന ഉത്തരവാദിത്തം പിണറായിയുടെ തോളില്‍ തന്നെയാണ്. ചരിത്രത്തിലില്ലാത്ത തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടിയും വന്നേക്കും.ദേശീയ തലത്തില്‍ തരിപ്പണമായ സിപിഎമ്മിന് മുന്നില്‍ ഉയരുന്നത് ഇനി എന്ത് എന്ന ചോദ്യം മാത്രം.

യഥാര്‍ത്ഥത്തില്‍ തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകള്‍ക്ക് പകരം യുഡിഎഫ് കുത്തകയായ ന്യൂനപക്ഷ വോട്ടുകള്‍ക്കായി നടത്തിയ നീക്കമാണ് . തകര്‍ന്നത് നിയമസഭയില്‍ വിജയിച്ചപ്പോള്‍ ഭൂരിപക്ഷത്തെ കുത്തി മുറിവേല്‍പ്പിച്ചും നേട്ടമുണ്ടാക്കാന്‍ നടത്തിയ നീക്കവുമാണ്. അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ വോട്ട് അടിച്ചു മാറ്റിയത് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവും മോദി പേടിയും.സിപിഎം കഷ്ടപ്പെട്ട് ആളിക്കത്തിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോണ്‍ഗ്രസ്.

യുഡിഎഫിലെ അത്ഭുതക്കുട്ടിയായി വി കെ ശ്രീകണ്ഠന്‍! എവിടെ തോറ്റാലും പാലക്കാട് തോല്‍ക്കില്ലെന്ന് അവകാശപ്പെട്ട ഇടതു കോട്ടയെ ഇടിച്ചുനിരത്തിയ കോണ്‍ഗ്രസിന്റെ പോരാളി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മറ്റ് നേതാക്കള്‍ സജീവമാകാതിരുന്നിട്ടും ഒറ്റക്ക് പൊരുതി നേടിയ മിടുമിടുക്കന്‍. ശ്രീകണ്ഠന്‍ ജനമനസ്സിലേക്ക് ഇറങ്ങിയത് കര്‍ഷക രോഷത്തെ ആയുധമാക്കിയും മരിച്ച വ്യാവസായിക പാര്‍ക്കുകളെ വീണ്ടെടുത്തും. സി.പിഎമ്മിന്റെ വിപ്ലവസിംഹം എം.വി രാജേഷിനെ കണ്ടംവഴി ഓടിച്ച വി.കെയാണ് താരം. നിയമസഭാ തെരഞ്ഞടുപ്പ് കൂടി കഴിയുമ്പോള്‍ പിണറായിയുടെയും ഇടത് സര്‍ക്കാരിന്റെയും കാര്യത്തില്‍ തീരുമാനമാകും എന്ന കാര്യം ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends