Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

വീണ കടപുഴകിയപ്പോള്‍.... പിണറായി വിജയന്‍ ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്ത് തന്ത്രങ്ങളൊരുക്കിട്ടും വീണയെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ല; ബിജെപിയുടെ കെ. സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത് നേട്ടമായി; ശബരിമല ഏറെ ആഞ്ഞടിച്ച മണ്ഡലത്തിലെ വിധി

24 MAY 2019 11:27 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായിരുന്നു പത്തനംതിട്ട. ശബരിമല നിലനില്‍ക്കുന്ന മണ്ഡലമായതിനാല്‍ തന്നെ മുമ്പുണ്ടായ ശബരിമല പ്രതിഷേധം തെരഞ്ഞെടുപ്പില്‍ ഇവിടേയും പ്രതിഫലിച്ചു. ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ച ശബരിമല പ്രശ്‌നത്തിന്റെ തരംഗം മുഴുവന്‍ അലയടിച്ചിട്ടും പത്തനംതിട്ടയില്‍ രക്ഷപ്പെടാന്‍ കെ സുരേന്ദ്രന് കഴിഞ്ഞില്ല. പിണറായി വിജയന്‍ ഇറങ്ങിക്കളിച്ചിട്ടും രക്ഷപ്പെടാന്‍ കഴിയാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജും. കേരളം ഏറെ ശ്രദ്ധിച്ച മത്സരം നടന്ന പത്തനംതിട്ടയില്‍ രണ്ടു മുന്നണികളുടെയും ശക്തമായ തന്ത്രങ്ങളെ അതിജീവിച്ച് ന്യുനപക്ഷ വോട്ടിന്റെ ആനുകൂല്യത്തില്‍ ജയിച്ചു കയറിയത് ആന്റോ ആന്റണി. 

ബിജെപിയുടെയും എല്‍ഡിഎഫിന്റെയും കനത്ത വെല്ലുവിളികളെയാണ് ആന്റോ ആന്റണി മറികടന്നത്. പിണറായി വിജയന്‍ നേരിട്ടിറങ്ങിയിട്ടും ഇടതു സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജിനെ വിജയിപ്പിക്കാനായില്ല എന്നത് പോലെ തന്നെ പിസി ജോര്‍ജ്ജിന്റെ പരസ്യമായ പിന്തുണ ഉണ്ടായിട്ടും ബിജെപി നേതാവ് സുരേന്ദ്രന് വിജയിക്കാനായില്ല. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ വരുന്ന പത്തനംതിട്ടയില്‍ അടൂര്‍ ഒഴികെ എല്ലാ മണ്ഡലത്തിലും മുന്നിലെത്തിയത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

സ്വന്തം പാര്‍ട്ടിക്കാരുപോലും അറിയാതെ കെ.ടി.ഡി.സി.യുടെ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി നാലു ദിവസം ക്യാമ്പ് ചെയ്തായിരുന്നു വീണാ ജോര്‍ജിനു വേണ്ടി പിണറായി വിജയന്‍ തന്ത്രങ്ങളൊരുക്കിയതെന്നാണ് ഒരു പ്രമുഖ പത്രം പറയുന്നത്. എന്നിട്ടും രക്ഷിക്കാനായില്ല. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് വീണയ്ക്ക് ഒന്നാമത് എത്താനായത്. അതാകട്ടെ വെറും 2000 വോട്ടിന്റെ നാമമാത്ര ലീഡായിരുന്നു താനും. ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലായിരുന്നു വീണയെ ഇടതുപക്ഷം പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ കഴിഞ്ഞ തവണ മത്സരിച്ച ഇടതു സ്വതന്ത്രന്‍ ഫിലിപ്പോസ് തോമസിനേക്കാര്‍ 33,000 വോട്ടുകള്‍ കൂടുതല്‍ പിടിക്കാനായി എന്നത് മാത്രമായി നേട്ടം. ഫിലിപ്പോസ് തോമസ് 2014 ല്‍ 302,651 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഇത്തവണ വീണയ്ക്ക് 3,35,006 നേടാനായി. അടൂരില്‍ മാത്രം ഒന്നാമത് എത്തിയ വീണ ബാക്കിയെല്ലാ മണ്ഡലങ്ങളിലും രണ്ടാം സ്ഥാനമായിരുന്നു. 

ശബരിമല സ്ത്രീ പ്രവേശന പശ്ചാത്തലത്തില്‍ ബിജെപി ഗോള്‍ഡന്‍ സീറ്റായി കരുതിയ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വലിയ പ്രതീക്ഷയാണ് വെച്ചു പുലര്‍ത്തിയത്. ആലപ്പുഴയില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട കെ സുരേന്ദ്രന്‍ വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ വരെ മറികടന്ന് ആര്‍എസ്എസ് പിന്തുണയിലാണ് പത്തനംതിട്ടയിലെ സീറ്റ് നേടിയത്.

ശബരിമല വിഷയത്തിനൊപ്പം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും വലിയ വോട്ടു ഷെയറുള്ള പിസി ജോര്‍ജ്ജിന്റെ ജനപക്ഷത്തിന്റെ പരസ്യ പിന്തുണയും സുരേന്ദ്രനുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാര്‍ത്ഥ സാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹിന്ദുവോട്ടുകള്‍ ഏറെയുള്ള ആറന്മുളയിലും ശബരിമല സ്വാധീനം വരുന്ന റാന്നിയിലും കോന്നിയിലും സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി.

ഹിന്ദു വോട്ടുകളുടെ മേഖലയില്‍ ഏറെ പിന്നിലായി പോയ സുരേന്ദ്രന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച അടൂര് മാത്രമാണ് രണ്ടാമതെങ്കിലും എത്താനായത്. അതേസമയം ബിജെപിയുടെ വോട്ടുഷെയറില്‍ വലിയ വളര്‍ച്ച ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് സുരേന്ദ്രനെ കൊണ്ടുണ്ടായ നേട്ടം. കഴിഞ്ഞ തവണ എം.ടി. രമേശ് 138,954 നേടിയപ്പോള്‍ ഇത്തവണ സുരേന്ദ്രന്‍ 2,95,543 വോട്ടു പിടിച്ചത് ബിജെപിയ്ക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഏതാണ്ട് ഇരട്ടിയിലധികം വോട്ടുകള്‍. അതായത് ഇത്തവണ പുതുതായി വന്ന ഒന്നര ലക്ഷം വോട്ടുകള്‍ സുരേന്ദ്രന്‍ നേടിയെടുത്തു എന്നതാണ് വിലയിരുത്തല്‍. 

ഇത്തവണ 44,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണിയുടെ ജയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന തിരുവല്ല, റാന്നി, ആറന്മുള, അടൂര്‍ എന്നിവിടങ്ങളിലെല്ലാം ആന്റോ ആന്റണി മുന്നിലെത്തി. കാഞ്ഞിരപ്പള്ളിയും കോന്നിയും മാത്രമാണ് കഴിഞ്ഞ നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനെ തുണച്ചത്. ഇതിനൊപ്പം തന്റെ വോട്ടുഷെയര്‍ വര്‍ദ്ധിപ്പിക്കാനും ആന്റോആന്റണിക്ക് കഴിഞ്ഞു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണി 358,842 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ 379680 വോട്ടുകള്‍ നേടി.

പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ക്ക് പുറമേ നിക്ഷപക്ഷ ഇടതു വോട്ടുകളായ ശബരിമല വിശ്വാസികളാണ് ആന്റോയെ ജയിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കാരണം തങ്ങളുടെ ആചാരങ്ങളെ അധികാരം ഉപയോഗിച്ച് വെല്ലുവിളിച്ച പിണറായി വിജയന്‍ തന്നെയായിരുന്നു അവരുടെ എതിരാളി. പിണറായിയെ തോല്‍പ്പിക്കാന്‍ വീണാ ജോര്‍ജ്ജിനെ തോല്‍പ്പിക്കുക എന്ന തന്ത്രമാണ് ഈ വോട്ടുകള്‍ ചോരാന്‍ കാരണമായി വിലയിരുത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends