Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തെപരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്

24 MAY 2019 11:29 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തെപരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയാണ് ഇടതുപക്ഷത്തിന്റെ കാര്യമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സമ്പത്തും പാലക്കാട്ടെ എം.ബി രാജേഷും ആലത്തൂരിൽ പി.കെ ബിജുവും ദയനീയമായി പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിലെ സ്ഥാനാർത്ഥി മാത്രം തോറ്റില്ലെന്നും ജയശങ്കർ പറയുന്നു. വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് എ. എം ആരിഫെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയായി കേരളത്തിൽ ഇടതുമുന്നണിയുടെ കാര്യം. സമ്പത്ത് തോറ്റു, രാജേഷ് തോറ്റു, വീണയും തോറ്റു, പികെ ബിജു ദയനീയമായി തോറ്റു. ആരിഫ് മാത്രം തോറ്റില്ല.

വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് സഖാവ് എഎം ആരിഫ്. മസിലു പിടുത്തം ഒട്ടുമില്ല. ഇടതുപക്ഷത്തിനു നല്ല മേധാവിത്തമുളള മണ്ഡലമാണ് ആലപ്പുഴ. എംവി ഗോവിന്ദൻ മാസ്റ്ററുടെയും മരാമത്ത് മന്ത്രി ജി സുധാകരൻ്റെയും നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനവും ആരിഫിന് ഗുണമായി. ആരിഫ് പാട്ടും പാടി ജയിക്കും എന്നായിരുന്നു നവോത്ഥാന നായകൻ വെളളാപ്പളളി നടേശൻ പ്രവചിച്ചത്. തോറ്റാൽ തല മൊട്ടയടിക്കും എന്നൊരു ഭീഷണിയും മുഴക്കിയിരുന്നു. പാട്ടു പാടിയില്ല എങ്കിലും ആരിഫ് ജയിച്ചു. നടേശൻ മുതലാളിക്കു തല മുണ്ഡനം ചെയ്യാനുളള അവസരം നഷ്ടപ്പെട്ടു. എന്ന് ഫേസ്ബുക്കിൽ കുറിച്ചു.


കേരളത്തില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോള്‍ ആടിയുലഞ്ഞ ആലപ്പുഴ അവസാനം ആരിഫിനൊപ്പം നിന്നു. ഏറ്റവും കൂടുതല്‍ വീറും വാശിയുമുള്ള മത്സരം കണ്ട മണ്ഡലം. തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞു, എല്‍.ഡി.എഫ് വിശ്വസ്തതയോടെ കളത്തിലിറങ്ങിയ എ.എം ആരിഫ് ഒടുവില്‍ ഫോട്ടോ ഫിനിഷില്‍ വിജയം കണ്ടു, അതും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് (10474).

എ എം ആരിഫിന് 445970 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ അക്കൗണ്ടിലെത്തിയത് 435496 വോട്ടുകളാണ്. 187729 വോട്ടുകള്‍ നേടിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നിയമസഭയിലേക്ക് ജയിപ്പിച്ചു വിട്ട അരൂര്‍ കൈവിട്ടപ്പോള്‍ ചേര്‍ത്തലയില്‍ ലഭിച്ച 16895 വോട്ടിന്റെ ഭൂരിപക്ഷമാണ് ആരിഫിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

62370 വോട്ടുമായി കായംകുളവും ആരിഫിനൊപ്പം നിന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ ഹരിപ്പാട് ഷാനിമോളെ പിന്തുണച്ചു. ആലപ്പുഴയും അമ്പലപ്പുഴയും നേരിയ മുന്‍തൂക്കും യു.ഡി.എഫിന് നല്‍കി.
കരുനാഗപ്പള്ളിയില്‍ ഷാനിമോള്‍ ആരിഫിനേക്കാള്‍ 4750 വോട്ട് നേടി. എന്നാല്‍ ചേര്‍ത്തലയില്‍ ആരിഫ് നേടിയ മുന്‍തൂക്കത്തെ മറികടക്കാന്‍ ഈ മണ്ഡലങ്ങളിലെ ലീഡ് കൊണ്ട് യു.ഡി.എഫിന് കഴിഞ്ഞില്ല.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 80,000-ല്‍ ഏറെ വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളാണ് അരൂര്‍, ചേര്‍ത്തല, ആലപ്പുഴ എന്നിവ. അമ്പലപ്പുഴയില്‍ 63,039 വോട്ടുകളും കായംകുളത്ത് 72,980 വോട്ടുകളും കരുനാഗപ്പള്ളിയില്‍ 69902 വോട്ടുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എല്‍ഡിഎഫ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്ന മണ്ഡലങ്ങളാണ് അരൂരും ആലപ്പുഴയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends