തലസ്ഥാനത്ത് വന്‍ ലഹരി വേട്ട... കാറിന്റെ രഹസ്യ അറയില്‍ വച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട. കാറിന്റെ രഹസ്യ അറയില്‍ വച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. 11 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം സ്വദേശികളായ മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായി. വെണ്‍പാലവട്ടത്ത് വച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി വസ്തു പിടികൂടിയത്.
മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് ലഹരി ഗുളികകളും എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഒരാള്‍ പിടിയിലായിരുന്നു.
"
https://www.facebook.com/Malayalivartha
























