Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണകമെന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താനാണ് ശ്രമിക്കുന്നതെങ്കില്‍..; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി യുവനടൻ ഉണ്ണി മുകുന്ദന്‍

24 MAY 2019 08:04 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി യുവനടൻ ഉണ്ണി മുകുന്ദന്‍. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത് ഒരു രാഷ്ട്രീയ കക്ഷിയ്ക്കുള്ള പിന്തുണയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. 'നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണകമെന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളെപ്പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്' എന്നും ഫേസ്ബുക് കുറിപ്പിലൂടെ ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തിൽ അഭിനന്ദിച്ചത് വർഗീയത എന്ന വാക്കിനോട് ചിലർ ചേർത്തു നിർത്തുന്നത് കണ്ടു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു ജാതി-മത- വർഗ രാഷ്ട്രീയ കക്ഷികൾക്കും എന്റെ പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റിൽ വന്ന ചില കമന്റുകളും അതിൽ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നു. പറഞ്ഞു വരുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വർഗ്ഗവും നമ്മളിൽ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നിൽ നടക്കുന്ന പലതും നേരായ രീതിയിൽ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂർവം അതിനെ സ്വീകരിക്കാനോ അല്ലെങ്കിൽ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേൽ പറഞ്ഞ ജാതി മത വർഗ വർണ്ണ ചിന്തകൾ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു. ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാൻ എല്ലാ സങ്കുചിത ചിന്തകൾക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കിൽ മനോഭാവം നമ്മൾ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകൾ വിളിച്ചത് കൊണ്ടോ ചില വാക്കുകൾക്കുള്ളിൽ ഒതുക്കാൻ ശ്രമിച്ചത് കൊണ്ടോ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്നത് മനസ്സിലാക്കുക. രാഷ്ട്രീയത്തിനും അപ്പുറം നമ്മൾ എല്ലാവരും സഹജീവികൾ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവർത്തിത്വം പുലർത്തേണ്ടവർ ആണെന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവർ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തിൽ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു. എന്നെ കുറിച്ചു അറിയാത്തവർ അറിയാൻ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു ജൂത മാനേജ്‌മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതിൽ എനിക്ക് എന്നെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്. എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നൽകിയതും ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആയി കൂടി ഞാൻ ഇപ്പോഴും കരുതുന്നു. ..

എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദൻ..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends