Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഉറുമ്പു കടിച്ചു ചാകുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നത്; തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി വെള്ളാപ്പള്ളി

24 MAY 2019 02:08 PM IST
മലയാളി വാര്‍ത്ത

തുഷാർ വെള്ളാപ്പള്ളി ഉറുമ്പു കടിച്ചു ചാകുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ വയനാട്ടിൽ പരാജയപ്പെട്ടതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരിൽ മത്സരിക്കുന്നതായിരുന്നു തുഷാറിന് നല്ലത് എന്നും അദ്ദേഹം പ്രതികരിച്ചു. അവിടെ സംഘടനാ സംവിധാനം ശക്തവും സമുദായത്തിന് സ്വാധീനവുമുണ്ടായിരുന്നു. എങ്കിലും രണ്ടു മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുന്പു കടിച്ചു ചാവുന്നതിനേക്കാൾ നല്ലത് ആന കുത്തി ചാവുന്നതാണ്. ഇതുകൊണ്ടാണ് തുഷാർ വയനാട് സീറ്റ് തെരഞ്ഞെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തിൽ കോണ്‍ഗ്രസിന് അനുകൂലമായതെന്നും ഇടതുപക്ഷത്തിനു പിന്നോക്ക ആഭിമുഖ്യം നഷ്ടപ്പെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യകക്ഷിയായി മത്സരിച്ച ബിഡിജെഎസിന്‍റെ നാലു സ്ഥാനാർഥികളിൽ സംസ്ഥാന പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിക്കു പിറകിൽ രണ്ടാം സ്ഥാനം. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ച തുഷാറിന് 78,816 വോട്ടുകൾ മാത്രമാണു ലഭിച്ചത്. ഇടുക്കിയിൽ മത്സരിച്ച ബിജു കൃഷ്ണനാണ് തൊട്ടുതാഴെ. 78,648 വോട്ടുകളാണ് ബിജുവിന്‍റെ അക്കൗണ്ടിൽ. മാവേലിക്കരയിൽ മത്സരിച്ച തഴവ സഹദേവൻ ഒരു ലക്ഷം പിന്നിട്ട് ആദ്യമെത്തി. ഒന്നേകാൽ ലക്ഷത്തിലധികം വോട്ടുകൾ തഴവയ്ക്കും ലഭിച്ചു. ആലത്തൂരിൽ മത്സരിച്ച ടി.വി.ബാബുവിനാകട്ടെ 89,837 വോട്ടുകളെ നേടാനായുള്ളൂ. നാലു പേരും അതതു മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനക്കാരാകുകയും ചെയ്തു. നേരത്തെ തൃശൂരിൽ സ്ഥാനാർഥിയായി അവരോധിക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളി രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായെത്തുന്ന സാഹചര്യമുണ്ടായതോടെ വയനാട്ടിലേക്കു ചേക്കേറുകയായിരുന്നു.

രാഹുലിനെതിരെ മത്സരിച്ചു ദേശീയ ശ്രദ്ധ നേടുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു തുഷാറിന്‍റെ വയനാടൻ രംഗപ്രവേശം. പക്ഷേ, നാലു ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ രാഹുൽ അവിടെ ജയിച്ചുകയറിയപ്പോൾ അതിന്‍റെ നാലയലത്ത് എത്താൻ പോലും തുഷാറിനായില്ല. അവിടെ ഇടതുപക്ഷ സ്ഥാനാർഥിയായ പി.പി. സുനീർ രണ്ടര ലക്ഷത്തിലധികം വോട്ടുനേടി. മത്സരിക്കാനിറങ്ങിയപ്പോൾതന്നെ അച്ഛൻ വെള്ളാപ്പള്ളി നടേശനും തുഷാർ അവിടെ ജയിക്കില്ലെന്നു പറഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends