കുമ്മനത്തിന്റെ തോല്‍വി കേരളത്തിലെ ബി.ജെ.പിക്കാരോട് പറയുന്നത് എന്തെന്ന് അവര്‍ വ്യക്തമായി മനസ്സിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞെടുക്കുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടേണ്ടിവരും

കുമ്മനത്തിന്റെ തോല്‍വി കേരളത്തിലെ ബി.ജെ.പിക്കാരോട് പറയുന്നത് എന്തെന്ന് അവര്‍ വ്യക്തമായി മനസ്സിലാക്കി മുന്നോട്ട് പോയില്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞെടുക്കുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും വലിയ തിരിച്ചടി നേരിടേണ്ടിവരും. വ്യക്തമായ രാഷ്ട്രീയ വീക്ഷണം ഇല്ലാത്ത നേതൃത്വവും നേതാക്കളും മാറി ചിന്തിക്കണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കാതെ ഗ്രൂപ്പ് കളിക്കുന്ന നേതാക്കളെ നിലയ്ക്ക് നിര്‍ത്തണം. പല നേതാക്കളും വര്‍ഗ്ഗീയതയും വിഡ്ഡിത്തങ്ങളും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. പല മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് പോയതെന്തെന്ന് അന്വേഷിച്ചാല്‍ പോരാ നടപടിയുണ്ടാകണം
ജനകീയ പ്രശ്‌നങ്ങളില്‍ നേതൃത്വമോ, നേതാക്കളോ ഇടപെടുന്നില്ല. അതില്‍ മാറ്റമുണ്ടാകണം. സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുമ്പോഴും അവരുമായി പല കാര്യങ്ങളിലും ഒത്തുതീര്‍പ്പിന് തയ്യാറാകുന്നു. ഉദാ. കതിരൂര്‍ മനോജ് വധം, ലാവ്‌ലിന്‍ കേസ് . ആചാരസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുകയും ഭക്തരെയും സ്ത്രീകളെയും ആക്രമിച്ചതും ഹൈന്ദവ സമൂഹം അംഗീകരിച്ചില്ല. അതിനാല്‍ ഇത്തരംകാര്യങ്ങളില്‍ ഹൈന്ദവ സംഘടനകളുമായി കൂടിയാലോചന നടത്തണം. പാര്‍ട്ടി കമ്മിറ്റികളിലെയും മറ്റും ചര്‍ച്ചകളും പ്രസംഗങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുക്കുന്നത് അവസാനിപ്പിക്കണം, ഉദാ. കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലെ പി.എസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം മാധ്യമങ്ങള്‍ക്ക് നല്‍കിയത്
കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ പദ്ധതികളും സഹായങ്ങളും കേരളത്തില്‍ എത്തിക്കാന്‍ പരമാവധി പ്രയത്‌നിക്കുക, ശ്രീധരന്‍പിള്ള കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന് അയച്ചപോലുള്ള കത്തുകള്‍ അയയ്ക്കാതിരിക്കുക. മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും കലാകാരന്‍മാര്‍ക്കും നേരെയുള്ള അക്രമം അവസാനിപ്പിക്കുക.
https://www.facebook.com/Malayalivartha
























