ലോക കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനെ മാറ്റി എം.കെ സ്റ്റിലിനെ വെച്ചകൊണ്ട് സി.പി.എം രക്ഷപെട്ടു, തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ സഹായത്തോടെ രണ്ട് ലോക്‌സഭാ സീറ്റില്‍ വിജയിക്കാനായി

ദേശീയ പാര്‍ട്ടിയില്‍ നിന്ന് അറബിക്കടലിന്റെ തീരത്തെ ഒരു തരിമാത്രമായി സി.പി.എം പെടാപ്പാട് പെടുന്നു. പതിറ്റാണ്ടുകളോളം ഭരിച്ച ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും കിട്ടിയില്ല. ലോക കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ ഫോട്ടോ മാറ്റി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ ഫോട്ടോ പതിച്ചത് കൊണ്ട് തമിഴ്‌നാട്ടില്‍ രണ്ട് സീറ്റ് കിട്ടി. തമിഴ്‌നാട്ടിലെ മധുരയില്‍ സി.പി.എമ്മിലെ എസ്. വെങ്കടേശ് 4, 47075 വോട്ട് നേടി വിജയിച്ചപ്പോള്‍ കോയമ്പത്തൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി.ആര്‍ നടരാജ് 5,71150 വോട്ട് പിടിച്ച് ജയിച്ചു. കേരളത്തേക്കാള്‍ കൂടുതല്‍ സീറ്റ് തമിഴ്‌നാട്ടില്‍ കിട്ടിയത് സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും വലിയ തിരിച്ചടിയായി.
ബംഗാളില്‍ മമതയും ത്രിപുരയില്‍ ബി.ജെ.പിയും അക്രമം അഴിച്ചുവിടുകയാണെന്ന സി.പി.എം ന്യായീകരണം പൊളിഞ്ഞു. കേരളത്തില്‍ പല മണ്ഡലങ്ങളിലും സി.പി.എം വോട്ട് വിഹിതം കുറഞ്ഞു. തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ത്ഥി മൂന്നാമതായി. ശബരിമല യുവതീപ്രവേശനവും കേന്ദ്രസര്‍ക്കാരിനെതിരായ വികാരവും യു.ഡി.എഫിന് അനുകൂലമായെന്നാണ് സി.പി.എം പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍ ശബരിമല യുവതീപ്രവേശനത്തിലൂടെ ന്യൂനപക്ഷവോട്ടും പരമ്പരാഗത ഹിന്ദുവോട്ടുമാണ് സി.പി.എം ലക്ഷ്യമിട്ടത്, പക്ഷെ ന്യൂനപക്ഷങ്ങള്‍ യു.ഡി.എഫിനൊപ്പം നിന്നു. ചര്‍ച്ച് ആക്ടും പള്ളിക്കേസുകളിലെ കോടതി വിധി നടപ്പാക്കാത്തതും സുന്നിപ്പള്ളികളില്‍ മുസ്്‌ലിം സ്ത്രീകളെ കയറ്റണമെന്ന പാര്‍ട്ടി സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും വലിയ തിരിച്ചടിയായി. പ്രളയം, ഓഖി ദുരന്തം, കര്‍ഷക ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍, അക്രമങ്ങള്‍ ഇവയെല്ലാം സി.പി.എമ്മിനെയും സര്‍ക്കാരിനേയും ജനങ്ങളില്‍ നിന്നകറ്റി.
https://www.facebook.com/Malayalivartha
























