നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം; മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന് രംഗത്ത്. സി.പി.ഐ.എമ്മിന് തിരിച്ചടിയായത് ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാടുകളാണെന്ന് ഉണ്ണിത്താന് ആരോപിച്ചു.
കാസര്‍കോട് മണ്ഡലത്തിലെ അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പരിഹാസം. ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം, എന്നിട്ട്, 41ആം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട് സമസ്താപരാധങ്ങളും പൊറുക്കണം എന്ന് പറയണം. ഇല്ലെങ്കില്‍, നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ജയിക്കാന്‍ പോകുന്നില്ല.
കേരളം വിശ്വാസികളുടെ നാടാണ്. നിരീശ്വരവാദികളുടെ നാടല്ല. അതുകൊണ്ട് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും സുപ്രീം കോടതിയുടെ വിധിയില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ നാടകം കളിച്ച പിണറായി വിജയനും അയ്യപ്പന് കൊടുത്ത പണിയാണ് ഈ പണി എന്നും ഉണ്ണിത്താന് പറഞ്ഞു.
കാസര്‍ഗോഡ് മണ്ഡലത്തില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രനെ 40,438 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് രാജ്മോഹന്‍ ഉണ്ണിത്താന് പരാജയപ്പെടുത്തിയത്.
വമ്പന്‍ രാഷ്ട്രീയ അട്ടിമറിക്കൊടുവില്‍ രാജ്മോഹന്‍ ഉണ്ണിത്താന് കാസര്‍കോട് ജയിച്ചുകയറിയത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിന്. 35 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് കാസര്‍കോട് വിജയിക്കുന്നത്. പെരിയ ഇരട്ടക്കൊല ഉദുമ എന്ന ഇടത് കോട്ടയെ ഇളക്കി. മറ്റൊരു കോട്ടയായ കാഞ്ഞങ്ങാട് നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. ഇടത് കോട്ടകളില്‍ നേരിയ മേല്‍കൈയും വലത് പാളയങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷവും നേടിയാണ് ഉണ്ണിത്താന് വിജയം ഉറപ്പിച്ചത്. ബിജെപി വോട്ട് വര്‍ധിച്ചതോടെ യുഡിഎഫിലേക്ക് ബിജെപി വോട്ട് മറിച്ചു എന്ന ആരോപണത്തിനും പ്രസക്തയില്ലാതായി.
പെരിയ കല്ല്യോട്ടെ ഇരട്ടകൊലപാതകം, ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്നിവയാണ് എല്‍ഡിഎഫ് പരാജയത്തിന്റെ ആക്കം കൂട്ടിയതെന്നാണ് പ്രഥമിക വിലയിരുത്തലുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതിന്റെ പ്രതിഫലനം കേരളത്തിലെ മറ്റ് 18 മണ്ഡലങ്ങൡലയും പോലെ കാസര്‍കോടുമുണ്ടായിട്ടുണ്ട്. ഇത് ഉണ്ണിത്താന്റെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടിയാണ് കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു. ഇടതിന്റെ നൻമയെ പിണറായി തകർക്കുകയാണെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പ്രചാരണം നയിച്ച കൊല്ലത്ത് 1.48 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ വിജയം കൈവരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലാണ് പ്രേമചന്ദ്രൻ പിന്നിലായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് കെ.എൻ. ബാലഗോപാൽ.
20 ലോക്സഭാ സീറ്റുകളിൽ 19 എണ്ണവും മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയപ്പോൾ ഇടതുമുന്നണിക്ക് ആലപ്പുഴ മാത്രമൊതുങ്ങി. ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാനായതും യുഡിഎഫിന് നേട്ടമായി. പതിറ്റാണ്ടുകളായി വിജയിച്ചു വന്നിരുന്ന ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസർഗോഡും അടക്കമുള്ള മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ബിജെപി അക്കൗണ്ട് തുറക്കുമെന്നു വ്യാപക പ്രചാരണമുണ്ടായിരുന്ന തിരുവനന്തപുരത്ത് യുഡിഎഫിലെ ശശി തരൂർ ഒരു ലക്ഷത്തോളം വോട്ടിനു വിജയിച്ചു. ബിജെപിയുടെ കുമ്മനം രാജശേഖരൻ ഇവിടെ രണ്ടാമതായപ്പോൾ ഇടതു സ്ഥാനാർഥി സി. ദിവാകരൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ റിക്കാർഡ് ഭൂരിപക്ഷം അടക്കം പത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു. എന്നാൽ, ആലപ്പുഴയിൽ വിജയിച്ച എൽഡിഎഫിലെ എ.എം. ആരിഫിന് 9,213 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ത്രികോണ പോരാട്ടം നടന്ന പത്തനംതിട്ട, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബിജെപി മൂന്നാം സ്ഥാനത്തായി.
https://www.facebook.com/Malayalivartha
























