ശബരിമലയെ രാഷ്ട്രീയ കമ്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല; ഇടതുപക്ഷത്തിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. വീണ ജോർജ്, എ. പ്രദീപ് കുമാർ തുടങ്ങിയ എംഎൽഎമാർ സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായെന്നും അവരും രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ രാഷ്ട്രീയ കമ്പോളത്തിൽ വിൽപന ചരക്കാക്കിയിട്ടില്ല. കേരളത്തിൽ മത ധ്രുവീകരണം നടത്തിയത് ബിജെപിയല്ല. കേന്ദ്രത്തിൽ ഒന്നിച്ച് അധികാരം പങ്കിടാൻ ആഗ്രഹിച്ച് സിപിഎമ്മും കോണ്‍ഗ്രസുമാണ് മത ധ്രുവീകരണം നടത്തിയതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തനത്തിൽ കോട്ടമുണ്ടായോ എന്നു പരിശോധിക്കുമെന്നും മണ്ഡലത്തിൽ വോട്ട് കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























