'ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളർത്തിയത്'; എ.എം.ആരിഫിനെ ജയിപ്പിച്ചത് ചേർത്തലയിലെ ഈഴവരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ എ.എം.ആരിഫിനെ ജയിപ്പിച്ചത് ചേർത്തലയിലെ ഈഴവരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളർത്തിയത്. എന്നിട്ടും ഈഴവരെ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുഷാറിന്റെ സ്ഥാനാർഥിത്വം തടയാൻ കോൺഗ്രസ് ശ്രമിച്ചു. തന്നെ ആക്രമിച്ച കോൺഗ്രസിനെതിരെ പ്രതികാരം ചെയ്തു. കിട്ടിയ സുവർണാവസരം പാഴാക്കിയില്ല. ആരീഫിനെ ജയിപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്നും പിണറായി സർക്കാരിനെ വിമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ശബരിമല പ്രശ്നം കൈകാര്യം ചെയ്ത രീതി ചിലരിൽ ആശങ്കയുണ്ടാക്കി. വനിതാ മതിൽ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























