എല്‍ഡിഎഫിന് കേരളത്തിലുണ്ടായ തിരിച്ചടിയെ കുറിച്ച് പാര്‍ട്ടി വിലയിരുത്തണമെന്ന് എം.പി.വീരേന്ദ്രകുമാര്‍

എല്‍ഡിഎഫിന് കേരളത്തിലുണ്ടായ തിരിച്ചടിയെ കുറിച്ച് പാര്‍ട്ടി വിലയിരുത്തണമെന്ന് ലോക് താന്ത്രിക് ജനതാദൾ നേതാവ് (എൽജെഡി) എം.പി.വീരേന്ദ്രകുമാര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പരാജയമാണുണ്ടായത്. ശബരിമല വിഷയം വിനയായോ എന്ന് പരിശോധിക്കണം.
കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ള സംസ്ഥാനങ്ങളില്‍ നരേന്ദ്ര മോദിയാണ് നേട്ടമുണ്ടാക്കിയത്. ജനശ്രദ്ധ തിരിച്ചു വിടാന്‍ മോദിക്കും അമിത്ഷായ്ക്കും സാധിച്ചു. എല്‍ജെഡി ഉള്ള വടകരയിലും കോഴിക്കോടും മാത്രമല്ല ധര്‍മടത്തും കണ്ണൂരുമൊക്കെ അടിയൊഴുക്കുണ്ടായിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























