Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനിയല്ലേ കളികള്‍... സര്‍വ അടവും പയറ്റി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് സര്‍വേയും പഠനവും നടത്തി ജയിക്കുമെന്ന് ഉറപ്പാക്കി; കുമ്മനത്തേയും കെ. സുരേന്ദ്രനേയും തോല്‍പ്പിച്ച വഴി കണ്ടുപിടിക്കാന്‍ അമിത് ഷാ നേരിട്ട് കേരളത്തിലേക്ക്; ഒരുങ്ങിയിരുന്നോളാന്‍ മുന്നറിയിപ്പും

25 MAY 2019 10:32 AM IST
മലയാളി വാര്‍ത്ത

രാജ്യം മൊത്തം മാറി ചിന്തിച്ചിട്ടും എന്തിന് ബംഗാളില്‍ പോലും വലിയ ചലനമുണ്ടാക്കിയിട്ടും എന്തേ കേരളം മാറാത്തത്? പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും പരാജയത്തിനു കാരണം ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് അന്വേഷിക്കും. രാജ്യമാകെ മോഡി തരംഗം അലയടിച്ച തെരഞ്ഞെടുപ്പില്‍ അതിനൊപ്പമുയരാന്‍ സംസ്ഥാന നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒഴിവുകഴിവുകള്‍ കേള്‍ക്കാന്‍ ഷാ തയാറല്ല.

മോഡിപ്രഭാവം അവഗണിച്ച് പ്രചാരണത്തില്‍ ശബരിമല വിഷയത്തിനു മാത്രം പ്രാധാന്യം നല്‍കിയതിനു സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടിവരും. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വിശദമായ പഠനവും സര്‍വേയും നടത്തിയതിനു ശേഷമാണു മിസോറം ഗവര്‍ണര്‍ പദവി രാജിവയ്പിച്ച് കുമ്മനം രാജശേഖരനെ അമിത് ഷാ തിരുവനന്തപുരത്തേക്കയച്ചത്. വിജയിച്ചുവരുന്ന കുമ്മനത്തിന്റെ മന്ത്രിസഭാ പ്രവേശനം സംസ്ഥാനത്തു ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ചവിട്ടുപടിയാക്കാനും ലക്ഷ്യമിട്ടു. 

തിരുവനന്തപുരം സീറ്റ് മോഹിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ തള്ളി കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയതില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ടായ അതൃപ്തി ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തിരുന്നു. ശശി തരൂരിനോട് ഒരു ലക്ഷത്തോളം വോട്ടിനു പരാജയപ്പെട്ട കുമ്മനം വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പിന്നിലായതിനു ജില്ലാ നേതൃത്വവും മറുപടി നല്‍കേണ്ടിവരും. 

കഴക്കൂട്ടത്തും കോവളത്തും പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേമത്തും മറ്റും പ്രതീക്ഷിച്ച വോട്ട് കിട്ടാതെപോയതു ചില സംസ്ഥാന നേതാക്കളെയും പ്രതിക്കൂട്ടിലാക്കും. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം, സംസ്ഥാനത്ത് 20 ശതമാനം വോട്ട്, പത്തു നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെയായിരുന്നു അമിത് ഷായ്ക്കു കിട്ടിയ റിപ്പോര്‍ട്ട്. ചില ജില്ലാ, സംസ്ഥാന നേതാക്കള്‍ കെ. സുരേന്ദ്രനെതിരേ രംഗത്തുവന്നതു ഗൗരവമായെടുക്കും. 

ശക്തമായ വേരോട്ടമുള്ള അടൂരിലും കോന്നിയിലും ആറന്മുളയിലും ഒന്നാം സ്ഥാനം ലഭിക്കാതെ പോയതും അന്വേഷിക്കും. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മികച്ച പ്രകടനം കാഴ്ചവച്ചതും സംസ്ഥാനത്തു പൊതുവേ വോട്ട് വര്‍ധിച്ചതും മാത്രമാണ് നേട്ടത്തിന്റെ പട്ടികയില്‍ പെടുത്താവുന്നത്.

അതേസമയം ശബരിമല യുവതി പ്രവേശനം കൊണ്ടുണ്ടായ പ്രശ്‌നങ്ങളുടെ നേട്ടം ബിജെപ്പിക്ക് ഗുണം ചെയ്തില്ലെന്ന് എം എല്‍ എ ഒ രാജഗോപാല്‍ വ്യക്തമാക്കി. എന്നാല്‍ ശബരിമല പ്രശ്‌നം വന്നപ്പോള്‍ ഒരു ചെറുവിരല്‍ പോലും അനക്കാത്ത യുഡിഎഫിനാണ് ഗുണം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ പോലും വിചാരിച്ച അത്രയും വോട്ട് ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മില്‍ നിന്നും യുഡിഎഫിലേക്ക് വോട്ട് മറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ അറിയപ്പെടുന്ന ചില നേതാക്കളാണ് വോട്ട് യുഡിഎഫിന് മറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടേണ്ടിയിരുന്ന നേമത്തും കഴക്കൂട്ടത്തും പ്രതീക്ഷിച്ചത്രയും വോട്ട് നേടാനായില്ല. ഇതിന് കാരണം ബിജെപി ജയിക്കോമോന്നുള്ള ഭയം കാരണം യുഡിഎഫിലേക്ക് സിപിഎം വോട്ട് മറിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. താന്‍ പരാജയപ്പെടുത്തിയ സിപിഎം നേതാക്കളും വോട്ട് മറിച്ചു. പല നേതാക്കളുടെയും പേരുപറയാതെയായിരുന്നു രാജഗോപാലിന്റെ ആരോപണം. 

തനിക്ക് വ്യക്തിപരമായി കിട്ടിയ വോട്ടു പോലും തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് കിട്ടിയില്ലെന്നും, കഴിഞ്ഞ തവണ എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടിന്റെ കുറച്ചു മാത്രമേ ലഭിച്ചുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends