Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ശവത്തെ തന്നെ കുത്തിക്കോ! ഇനിയും പിണറായിയെ നമ്പിയിട്ട് കാര്യമില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തു വാരിയതോടെ പിണറായിയുടെ കാലുവാരി വെള്ളാപ്പള്ളി നടേശനും ബാലകൃഷ്ണപിള്ളയും; യുഡിഎഫില്‍ ചേക്കാറാനായി അങ്കം തുടങ്ങി

25 MAY 2019 10:36 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തു വാരിയതോടെ എല്‍ഡിഎഫിനോട് ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും ഘടകകക്ഷി നേതാവ് കൂടിയായ ബാലകൃഷ്ണ പിള്ളയും കാലുമാറി. തോല്‍വിയുടെ ഉത്തരവാദിത്വം ശബരിമലയിലൂന്നി ആഞ്ഞടിക്കുകയാണ് ഇരുവരും. 

ഇടതുപക്ഷത്തെ വളര്‍ത്തിയത് ഈഴവരുടെ ചോരയും നീരുമാണെന്നും എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാമതില്‍ കെട്ടിയതിന്റെ അടുത്തദിവസം തന്നെ പൊളിച്ചെന്നും ശബരിമല പ്രശ്‌നം കൈകാര്യം ചെയ്ത രീതി ചിലരില്‍ ആശങ്കയുണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫിനെ ജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണ്. ആരിഫിനെ ജയിപ്പിക്കണമെന്ന നിര്‍ദേശം പ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. എന്നെ ആക്രമിച്ച കോണ്‍ഗ്രസിനെതിരേ പ്രതികാരം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധി ധൃതിപിടിച്ച് നടപ്പാക്കേണ്ടിയിരുന്നില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 എണ്ണത്തിലും യു.ഡി.എഫ് ജയിച്ചപ്പോള്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍.ഡി.എഫിന്റെ വിജയം. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് താന്‍ കാശിക്ക് പോകുമെന്ന് നേരത്തെ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയില്‍ നാമനിര്‍ദേശ പത്രിക കൊടുത്തുകഴിഞ്ഞപ്പോള്‍ തന്നെ ആരിഫ് വിജയിച്ചുകഴിഞ്ഞെന്നും ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നതുപോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ആരിഫ് ജയിക്കില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും. അയാള്‍ ഒരു ജനകീയനാണ്. അയാള്‍ ജനങ്ങളുടെ ഇടയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആളാണ്. മറ്റുള്ളവരൊക്കെ ഇടയ്ക്ക് വന്നുപോകുന്നവരാണ് എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

പിന്നീട് തല മൊട്ടയടിക്കുന്ന കാര്യം വെറുതെ പറഞ്ഞതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇരുപത് ലോക്‌സഭ മണ്ഡലത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയിക്കാനായത്. 9000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എ.എം ആരിഫ് വിജയിച്ചത്.

അതേസമയം സുകുമാരന്‍നായരെ അനുസരിക്കാതെ മാറിനിന്ന ബാലകൃഷ്ണ പിള്ള ശരിക്കും വെള്ളം കുടിച്ചു. തന്റെ തട്ടകത്തില്‍ സുകുമാരന്‍നായര്‍ ശരിക്കും കളിച്ചു. ഫലമോ ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടി എല്‍ഡിഎഫില്‍ വന്നിട്ടും ഒരു കാര്യമില്ലാതായി. കൊടിക്കുന്നില്‍ സുരേഷ് വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഇതോടെ നില്‍ക്കക്കള്ളി നഷ്ടപ്പെട്ട പിള്ള സുകുമാരന്‍ നായരെ പുകഴ്ത്തുകയാണ്. ഒപ്പം ശബരിമലയില്‍ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്യുന്നു. 

മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കു വയനാട് നിയോജക മണ്ഡലത്തില്‍ മാവേലിക്കരയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയേക്കാള്‍ വോട്ടു കുറഞ്ഞതിനു പിന്നില്‍ സംഘടനാ പാളിച്ചകളുണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരില്‍ മത്സരിക്കുന്നതായിരുന്നു തുഷാറിനു നല്ലത്. അവിടെ സംഘടനാ സംവിധാധനം ശക്തവും സമുദായത്തിനു സ്വാധീനവുമുണ്ട്. രണ്ടു മണ്ഡലമായാലും പരാജയം ഉറപ്പായിരുന്നു. ഉറുമ്പുകടിച്ചു ചാവുന്നതിനെക്കാളും നല്ലത് ആനകുത്തി ചാവുന്നതിനാലാണ് വയനാടു തിരഞ്ഞെടുത്തതെന്നുമാണ് വെള്ളാപ്പള്ളിയുടെ വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends