Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അബദ്ധത്തില്‍ പോലും വോട്ടുചെയ്യല്ലേ... ഒട്ടേറെ നഷ്ടങ്ങള്‍ സഹിച്ച് ഒരു കള്ളനെയാണല്ലോ ഞാന്‍ വളര്‍ത്തിയെടുത്തതെന്ന് ആലോചിച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ സങ്കടപ്പെട്ടു തുടങ്ങിയിരുന്നു; മധുര പ്രതികാരവുമായി കൊടിക്കുന്നില്‍ സുകുമാരന്‍ നായരോടൊപ്പം

25 MAY 2019 10:46 AM IST
മലയാളി വാര്‍ത്ത

കൊടിക്കുന്നില്‍ സുരേഷിനെ പരസ്യമായി കള്ളനെന്ന് വിളിച്ച ബാലകൃഷ്ണ പിള്ളയ്ക്ക് മധുര പ്രതികാരം. ജയിച്ച സുരേഷ് പെരുന്നയിലെത്തി സുകുമാരന്‍ നായരെ കണ്ടു. അബദ്ധത്തില്‍ പോലും വോട്ടുചെയ്യല്ലേ.. ഒട്ടേറെ നഷ്ടങ്ങള്‍ സഹിച്ച് ഒരു കള്ളനെയാണല്ലോ ഞാന്‍ വളര്‍ത്തിയെടുത്തതെന്ന് ആലോചിച്ച് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഞാന്‍ സങ്കടപ്പെട്ടു തുടങ്ങിയിരുന്നു ഇപ്പോള്‍ പൂര്‍ണമായും സങ്കടപ്പെടുന്നു. എല്‍ഡിഎഫിന്റെ മാവേലിക്കര മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുത്തു കൊണ്ടാണ് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍കൂടിയായ ബാലകൃഷ്ണപിള്ള പറഞ്ഞത്.

ആ കൊടിക്കുന്നില്‍ ജയിച്ചുകയറി. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചെയ്തു കൊടുക്കുന്നതും കൊടിക്കുന്നിലാണ്. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനല്‍കേണ്ടത്. ലോക്‌സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാന്‍ സാധ്യത ഏറെയാണ്. അങ്ങനെയായാല്‍ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

ബാലകൃഷ്ണപിള്ള എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലം ഏറെ ശ്രദ്ധ നേടിയിരുന്നു. നായര്‍ വോട്ടുകള്‍ സുകുമാരന്‍ നായരുടെ നിലപാടിനൊപ്പമോ ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പമോ എന്ന ചോദ്യവും ഇത്തവണ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇതിനെല്ലാം ഹാട്രിക്ക് വിജയം കൊണ്ടായിരുന്നു കൊടിക്കുന്നിലിന്റെ മറുപടി.

തിരഞ്ഞെടുപ്പിന്റെ ഫലം വന്ന് പിറ്റേദിവസം തന്നെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ അദ്ദേഹം നേരില്‍ കണ്ട് അനുഗ്രഹം വാങ്ങി. കൃത്യമായ രാഷ്ട്രീയം പറയുന്ന ഈ ചിത്രം വരും ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്. ബാലകൃഷ്ണപിള്ളയ്ക്ക് ഏറെ സ്വാധീനമുള്ള മാവേലിക്കരയില്‍ എന്‍എസ്എസ് വോട്ടുകളുടെ ഒഴുക്ക് എങ്ങോട്ടായിരുന്നുവെന്നത് വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. കൊട്ടാരക്കരയില്‍ പോലും കൊടിക്കുന്നിലാണ് മുന്നിലെന്നത് ബാലകൃഷ്ണപിള്ളയ്ക്ക് തലവേദനയാകും. 

കൊട്ടാരക്കരയില്‍ 62998 വോട്ടുകള്‍ കൊടിക്കുന്നിലിന് ലഭിച്ചപ്പോള്‍ ചിറ്റയം ഗോപകുമാറിന് ലഭിച്ചത് 60244 വോട്ടുകളാണ്. ചിറ്റയം ഗോപകുമാറിനെതിരെ കൊടിക്കുന്നില്‍ 61,500 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. കൊടിക്കുന്നില്‍ 4,37,997 വോട്ടും ചിറ്റയം 3,76,497 വോട്ടും തഴവ സഹദേവന്‍ 1,32,323 വോട്ടുമാണു നേടി. എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയും ശബരിമല തന്ത്രിമാരുടെ കുടുംബം സ്ഥിതി ചെയ്യുന്ന, ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന ചെങ്ങന്നൂരും മാവേലിക്കരയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

അതേസമയം എന്‍.എസ്.എസിന്റെ നിലപാട് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന് ആന്റോ ആന്റണിയും പറഞ്ഞു. ശബരിമലയില്‍ വോട്ട് രാഷ്ട്രീയം കളിച്ചവര്‍ക്കൊപ്പം ജനങ്ങള്‍ നിന്നില്ലെന്നും ആന്റോ ആന്റണി പറഞ്ഞു. അതേസമയം ശബരിമലയുടെ പേരില്‍ കുറച്ച് വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചുകൊണ്ട് എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു.

ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് എന്‍.എസ്.എസ് മുഖപത്രത്തിലൂടെ ആരോപിച്ചിരുന്നു. വിശ്വാസത്തിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ ആര്‍ക്കാണ് അവകാശമുള്ളതെന്ന് വിശ്വാസ സമൂഹം തീരുമാനിക്കുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.ജനങ്ങള്‍ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയന്നും ജനാധിപത്യത്തിന്റെ വിജയം ഉണ്ടാകുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി .സുകുമാരന്‍ നായര്‍ മുന്പ് പറഞ്ഞിരുന്നു. പത്തനംതിട്ടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണി 380089 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എല്‍.ഡി.എഫിന്റെ വീണ ജോര്‍ജും എന്‍.ഡി.എയുടെ കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികള്‍. വീണ ജോര്‍ജിനേക്കാള്‍ 44613 വോട്ടുകള്‍ അധികം നേടിയാണ് ആന്റോ ആന്റണി വിജയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends