Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൂട്ടയടി തുടങ്ങി... ശബരിമലയില്‍ കയറിക്കളിച്ച് കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ചോര്‍ത്താമെന്നുള്ള പിണറായിയുടെ തന്ത്രം അപ്പാടെ പാളി; വനിതാ മതിലിലെ നവോത്ഥാന നായികമാര്‍ ജയിപ്പിക്കുമെന്ന തന്ത്രവും എട്ടുനിലയില്‍ പൊട്ടി; ആകെ പേരുദോഷം മാത്രം

25 MAY 2019 01:05 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ഭക്തരെ ഇളക്കി കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ചോര്‍ത്താമെന്നുള്ള പിണറായി വിജയന്റെ തന്ത്രം അപ്പാടെ പാളിയതോടെ മുന്നണിയില്‍ തന്നെ കൂട്ടയടി തുടങ്ങി. ഇതിന് പരസ്യ തിരി കൊളുത്തി ബാലകൃഷ്ണ പിള്ളയും സി ദിവാകരനും രംഗത്തെത്തി. മാത്രമല്ല ഈ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ കാണപ്പെട്ട ദൈവമായ വെള്ളാപ്പള്ളി നടേശനും പിണറായിയെ തള്ളിപ്പറഞ്ഞു. ശബരിമലയാണ് പരാജയ കാരണമെന്ന് ബാലകൃഷ്ണ പിള്ളയും വെള്ളാപ്പള്ളിയും സി ദിവാകരനും സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം തന്നെ പാര്‍ട്ടി സെക്രട്ടറിയേറ്റും ഒളിച്ചാണെങ്കില്‍ കൂടി ഇത് സമ്മതിക്കുന്നു. 

അതിനിടെ ശബരിമല വിഷയത്തില്‍ വിശ്വാസികളെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടര്‍ക്കും തിരിച്ചടി നല്‍കണമെന്ന തന്റെ ആഹ്വാനം ജനങ്ങള്‍ ഉള്‍ക്കൊണ്ടുവെന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്ന് ശബരിമല കര്‍മ്മ സമിതി നേതാവ് സ്വാമി ചിദാനന്ദപുരിയും വ്യക്തമാക്കി. ഈ ഫലം വഴിത്തിരിവാണ്. ഇത്തവണ സീറ്റ് ലഭിച്ചില്ലെങ്കിലും ഭാവിയില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നേടാനാകുമെന്നാണ് ഈ ട്രെന്റ് വ്യക്തമാക്കുന്നതെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച്, ഹൈന്ദവ വിശ്വാസത്തെ ആചാരക്രമത്തെ ചവിട്ടി മെതിച്ച അതിനെ അവഹേളിച്ച മാര്‍ക്‌സിറ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 

അതിന്റെ തന്ത്രം എന്തെന്നാല്‍, എന്‍.ഡി.എയ്ക്ക് എവിടെയാണോ പൂര്‍ണമായ വിജയസാധ്യതയുള്ളത് അവിടെ എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്യണമെന്നും അല്ലാത്തിടത്ത് കേരളാ കോണ്‍ഗ്രസോ, മുസ്‌ലിം ലീഗോ ആര്‍ക്കു ചെയ്താലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണം. ആ രീതിയിലാണ് കേരളീയ സമൂഹം പ്രതികരിച്ചത്. ' ചിദാനന്ദപുരി പറഞ്ഞു.

തീര്‍ച്ചയായിട്ടും ഇന്നത്തെ ട്രെന്റ് വികസിച്ചുവന്നാല്‍ നാളെ ബി.ജെ.പിക്ക് കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പരാജയപ്പെടുത്തണമെന്നാണ് ഞാന്‍ പറഞ്ഞത്. പരാജയപ്പെടുത്തിയേ മതിയാവൂ. കാരണം ഹിന്ദുത്വത്തെ ഇത്രയേറെ അവഹേളിച്ച ഒരു സംവിധാനം ഇല്ല. അതിന് ജനാധിപത്യ പരമായ രീതിയില്‍ ഭരണഘടന അനുവദിക്കുന്ന രീതിയില്‍ പ്രതികരണം നല്‍കണമെന്നാണ് ആഹ്വാനം നല്‍കിയത്. അതിനെ കേരളം സ്വീകരിച്ചുവെന്നാണ് മനസിലാക്കുന്നത്. മുഖ്യമന്ത്രിയുടെ നയത്തിന് എതിരായിട്ട് ജനരോഷം ആളിപ്പടര്‍ന്നിട്ടുണ്ട്. ഇതു പറയാന്‍ കാരണം റിസര്‍ട്ട് വരുന്നതിനു മുമ്പ് ദേവസ്വം മന്ത്രി ശബരിമലയുടെ പ്രതിഫലനം ഫലത്തില്‍ കാണുമെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അതിനെ തിരുത്തുകയാണ് ചെയ്തത്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.' അദ്ദേഹം പറയുന്നു.

ബി.ജെ.പി പ്രവര്‍ത്തകര്‍ ശബരിമലയുടെ ആചാര സംരക്ഷണത്തിനുവേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനനുസരിച്ച് സമൂഹം മനസിലാക്കുകയും അവരുടെ വോട്ടിങ് ഷെയര്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ആ ട്രെന്റ് മുന്നോട്ടുതന്നെ പോകുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാന്‍ ബി.ജെ.പി യു.ഡി.എഫുമായി പരസ്യ ധാരണയുണ്ടാക്കണമെന്നായിരുന്നു ചിദാനന്ദനപുരി പറഞ്ഞത്.

ഹിന്ദു സമൂഹത്തെ അപമാനിച്ചതിനും വേദനിപ്പിച്ചതിനുമുള്ള മറുപടി ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കണം. 20 സീറ്റുകളിലും വിജയിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം ബി.ജെ.പി മനസിലാക്കണം. ഹിന്ദു വോട്ടുകള്‍ മാത്രം നേടിയെടുക്കുന്നതിന് പകരമായി പ്രാക്ടിക്കലായി ചിന്തിക്കണമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

പാര്‍ട്ടി ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് സി.പി.ഐ.എം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ഇതേ തന്ത്രം ബി.ജെ.പിയും സ്വീകരിക്കണമെന്നും ചിദാനന്ദപുരി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends