കേരളത്തിലും, ബാംഗ്‌ളൂരിലും പൊട്ടിത്തെറിക്കാന്‍ തയാറായിരിക്കുന്നത് 10 ഓളം ചാവേറുകള്‍ ആണെന്ന വാർത്തയാണ് ഇപ്പോൾ ഭീതി പടർത്തുന്നത് . ഇതിനായി വെളുത്ത ബോട്ടിൽ 15 ൽ അധികം പേരടങ്ങുന്ന ഐ എസ് ഭീകരർ കേരളം ലക്ഷ്യമാക്കി നീങ്ങുന്നു

കേരളത്തിലും, ബാംഗ്‌ളൂരിലും പൊട്ടിത്തെറിക്കാന്‍ തയാറായിരിക്കുന്നത് 10 ഓളം ചാവേറുകള്‍ ആണെന്ന വാർത്തയാണ് ഇപ്പോൾ ഭീതി പടർത്തുന്നത് . ഇതിനായി വെളുത്ത ബോട്ടിൽ 15 ൽ അധികം പേരടങ്ങുന്ന ഐ എസ് ഭീകരർ കേരളം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി.
ശ്രീലങ്കയില്‍ നിരവധി പേരുടെ ജീവനെടുത്ത, 'സാത്താന്റെ മാതാവ്' എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡ് (ടിഎടിപി) എന്ന കൊലയാളി രാസവസ്തുവിന്റെ സാന്നിധ്യം കേരളത്തില്‍ പലയിടത്തും കണ്ടെത്തിയത് ആശങ്കയുണര്‍ത്തിയിരുന്നു
ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിസിച്ചിരുന്നു. ഇപ്പോൾ ശ്രീലങ്കയില്‍നിന്ന് സംശയകരമായ സാഹചര്യത്തില്‍ 15 ഐഎസ് പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി ലക്ഷ്യമാക്കി നീങ്ങിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട് .
തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്റലിജന്‍സ് വിങ് തലവന്‍മാര്‍ക്കുമാണ് തീരദേശ പൊലീസ് സേന ആസ്ഥാനത്തുനിന്ന് ജാഗ്രതാ സന്ദേശം നൽകിയിട്ടുള്ളത്
ലങ്കയെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്റെ ചില ഭാഗങ്ങളിലുമുണ്ടെന്നു കണ്ടെത്തിയതോടെ അതീവ ജാഗ്രതയിലാണു പൊലീസ്. ഐഎസിന്റെ സാന്നിധ്യമുള്ള മിക്ക മേഖലകളിലുമുണ്ടായ സ്‌ഫോടനത്തില്‍ ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഐഎസ് ബന്ധത്തിനു കസ്റ്റഡിയിലായ ഓച്ചിറ സ്വദേശിയുമായി ബന്ധപ്പെട്ടു നടത്തുന്ന അന്വേഷണത്തിലൂടെയാണു വിവരങ്ങള്‍ പുറത്തു വരുന്നത്. പാരീസ്, ഫിലിപ്പൈന്‍സ് സ്‌ഫോടനങ്ങള്‍ക്കും ടിഎടിപി ഉപയോഗിച്ചിരുന്നതായി ഐഎസ് ബന്ധമുള്ള ചില കാസര്‍കോട് സ്വദേശികള്‍ വെളിപ്പെടുത്തിയിരുന്നു. ശ്രീലങ്കയില്‍ ചാവേറായ ആച്ചി മുഹമ്മദ് ഉപയോഗിച്ചതും ഇതേ സ്‌ഫോടക വസ്തുവാണ്.
നെയില്‍ പോളിഷ് റിമൂവര്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് തുടങ്ങിയ ചേര്‍ത്താണു ടിഎടിപി നിര്‍മിക്കുക.
പൊട്ടിത്തെറിക്കുമ്പോഴുള്ള വീര്യം കൂട്ടാനായി കുപ്പിച്ചില്ല്, ഇരുമ്പു കഷ്ണങ്ങള്‍ തുടങ്ങിയവയും സ്‌ഫോടകവസ്തുവില്‍ ഉപയോഗിക്കും.
കേരളം വിനോദസഞ്ചാര മേഖലയായതിനാല്‍ മറ്റുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ എത്താനുള്ള സാധ്യതയുണ്ടെന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ചത്. ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കുകയാണെന്നും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























