കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി... വേളിയില്‍ നിന്നാരംഭിച്ച ചുരുള്‍ വലിയതുറ പാലത്തിനടുത്ത് താഴ്ന്നതോടെ തീരദേശവാസികള്‍ ആശങ്കയില്‍! തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍
ഓഖിയ്ക്ക് മുമ്ബും ഈ പ്രതിഭാസം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ തീരദേശവാസികള്‍ ആശങ്കയിലാണ്. ചെറിയ വാട്ടര്‍ സ്പ്രൗട്ടാണ് ഉണ്ടായതെന്നും ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ഇതിനെ 'ആനക്കാല്' എന്നാണ് വിളിക്കുന്നത്. വെള്ളം തൂണുപോലെ ഉയര്‍ന്ന് പൊങ്ങുന്നതിനാലാണ് ഇങ്ങനെയൊരു പേര് വന്നത്.
ഇടിയോടു കൂടിയ മഴ ശക്തമായ ഇവിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങിയത്. ഈ പ്രതിഭാസം തീരദേശവാസികളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. കടലില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ ഉണ്ടാകുമ്ബോള്‍ അവയുടെ സ്വാധീനത്തെ തുടര്‍ന്ന് വെള്ളം മുകളിലേക്ക് ഉയരുന്ന പ്രതിഭാസമാണ് 'വാട്ടര്‍ സ്പ്രൗട്ട്'. വേളിയില്‍ നിന്നാരംഭിച്ച ചുരുള്‍ വലിയതുറ പാലത്തിനടുത്താണ് താഴ്ന്നത്. എന്നാല്‍ ഈ പ്രതിഭാസത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha