Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു; പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്; അഡ്വേക്കേറ്റ് ജയശങ്കർ

25 MAY 2019 08:43 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം തോല്‍വിക്ക് കാരണമായി എന്നാണ് സിപിഎം തന്നെ വിലയിരുത്തുന്നത്. പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായി. വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വലതുപക്ഷ ശക്തികൾ വിജയിച്ചു. ഇക്കാര്യത്തിലേക്കു നയിച്ച കാര്യങ്ങൾ പ്രത്യേകമായി പരിശോധിക്കാനും സിപിഎം തീരുമാനിച്ചു. ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചു കൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിൽ നഷ്ടമുണ്ടായെന്ന് ശബരിമലയുടെ പേരു പറയാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ഇതിനൊപ്പംതന്നെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം എന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പിണറായി വിജയന്‍ രാജി വെക്കില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും അഡ്വക്കേറ്റ് എ ജയശങ്കര്‍ പറയുന്നു.

2004ൽ ആൻ്റണി ചെയ്ത പോലെ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ചില കുബുദ്ധികൾ ആവശ്യപ്പെടുന്നുണ്ട്. അതൊന്നും നടപ്പില്ല. ഒന്നാമത് പാർട്ടിക്കോ സർക്കാരിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റിയത് ജനങ്ങൾക്കാണ്. യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തവരാണ് തെറ്റു തിരുത്തേണ്ടത്. പിന്നെ, കോൺഗ്രസല്ല സിപിഎം. 2004അല്ല 2019. ആൻ്റണിയല്ല സഖാവ് വിജയൻ. 20സീറ്റും തോറ്റാലും രാജിയില്ല. ഈ കട്ടിൽ കണ്ടു പനിക്കേണ്ട എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

കേരളത്തിൽ എൽഡിഎഫ് എന്തുകൊണ്ട് തോറ്റു? താത്വികമായ ഒരു അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥികൾക്ക് എൽഡിഎഫ് സാരഥികളേക്കാളധികം വോട്ട് കിട്ടി എന്നതാണ് ഒന്നാമത്തെ കാരണം. എണ്ണത്തിൽ അവർ നേടിയെങ്കിലും ഗുണം കൂടിയ വോട്ടുകൾ നമുക്കാണ് കിട്ടിയത്. ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു. പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്. ശബരിമല മുൻനിർത്തി നമ്മൾ നടത്തിയ നവോത്ഥാനമാണ് നമ്മുടെ പണി തീർത്തതെന്ന വ്യാഖ്യാനം തെറ്റാണ്. ഇന്നാട്ടിലെ മൊത്തം സാംസ്കാരിക നായകരും എൽഡിഎഫിനാണ് വോട്ട് ചെയ്തത്. ഫെമിനിസ്റ്റുകളും തഥൈവ.

ശബരിമല വിഷയത്തിൽ കുറേ സവർണ മൂരാച്ചികൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരും അങ്ങനെ യുഡിഎഫ് ദുർബലമാകും എന്നാണ് നമ്മൾ കണക്കു കൂട്ടിയത്. ദലിത് പിന്നാക്ക ന്യൂനപക്ഷ വോട്ടുകൾ നമുക്ക് അനുകൂലമാകുമെന്നും കരുതി. അവിടെയും കണക്ക് അല്പം തെറ്റി. നമ്മുടെ ഏതാനും വോട്ടുകൾ കൂടി എതിർ ഭാഗത്തേക്കു പോയി.

സഖാവ് പി ജയരാജൻ്റെ സ്ഥാനാർഥിത്വം പാർട്ടിയിലും മുന്നണിയിലും വലിയ ആവേശം സൃഷ്ടിച്ചെങ്കിലും വടകരയിൽ കോ-ലീ-ബി സഖ്യവും കുലംകുത്തികളുമായി കൈകോർക്കുന്നതിന് ഇടയാക്കി. പാർട്ടിയും സർക്കാരും തെറ്റു തിരുത്തണം, 2004ൽ ആൻ്റണി ചെയ്ത പോലെ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ചില കുബുദ്ധികൾ ആവശ്യപ്പെടുന്നുണ്ട്. അതൊന്നും നടപ്പില്ല. ഒന്നാമത് പാർട്ടിക്കോ സർക്കാരിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റിയത് ജനങ്ങൾക്കാണ്. യുഡിഎഫിനും ബിജെപിക്കും വോട്ട് ചെയ്തവരാണ് തെറ്റു തിരുത്തേണ്ടത്. പിന്നെ, കോൺഗ്രസല്ല സിപിഎം. 2004അല്ല 2019. ആൻ്റണിയല്ല സഖാവ് വിജയൻ. 20സീറ്റും തോറ്റാലും രാജിയില്ല. ഈ കട്ടിൽ കണ്ടു പനിക്കേണ്ട. എന്നാണ് ജയശങ്കറിന്റെ പരിഹാസം.


അതേസമയം ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം ശബരിമല വിഷയം അല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends