Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മോദി ലെവല്‍ വേറെ... മൃഗീയ ഭൂരിപക്ഷം കയ്യിലുള്ളപ്പോഴും അഹങ്കാരം കാട്ടാതെ ശൈലിമാറ്റുമെന്ന് മോദി; നൂനപക്ഷങ്ങളെ ബോട്ടുബാങ്കാക്കി പിഡിപ്പിക്കരുത്; അവരെ വിശ്വാസത്തിലെടുക്കണം; ജനങ്ങളോട് ധാഷ്ട്യം കാണിക്കരുത്; അടിമുടി മോദി മാറുന്നതിങ്ങനെ 

26 MAY 2019 10:47 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ബിജെപിയ്ക്ക് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്തിന് മറ്റ് കക്ഷികളെ തള്ളിക്കളഞ്ഞ് ഒറ്റയ്ക്ക് ഭരിക്കാവുന്ന 300ല്‍ അധികം സീറ്റ്. അതിനാല്‍ തന്നെ മോദിക്ക് വേണമെങ്കില്‍ അഹങ്കരിക്കാമായിരുന്നു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാമായിരുന്നു. എന്നാല്‍ മോദി എത്തിയത് തന്നെ മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല്‍ തൊട്ട് വന്ദിച്ചാണ്. എന്നിട്ട് അദ്ദേഹം നടത്തിയ പ്രസംഗം മതമൈത്രിയുടെ സന്ദേശമായിരുന്നു. കേരളത്തിലെ വമ്പന്‍ പരാജയത്തിന് ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റില്ലെന്ന് പറയുമ്പോഴാണ് വിജയം ആഘോഷിക്കുന്ന മോദി ശൈലി മാറ്റുമെന്ന് പറയുന്നത്. 

വേദിയില്‍ സ്ഥാപിച്ചിരുന്ന ഭരണഘടനയുടെ പ്രതിയില്‍ തലതൊട്ട് വണങ്ങിയാണ് മോദി പ്രസംഗം ആരംഭിച്ചത്. തന്നെ നേതാവായി തിരഞ്ഞെടുത്ത എല്ലാ പാര്‍ട്ടി എംപിമാര്‍ക്കും, എന്‍ഡിഎ പാര്‍ട്ടികളുടെ എംപിമാര്‍ക്കും മോദി നന്ദി അറിയിച്ചു. തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്നും മോദി ഉറപ്പുനല്‍കി.

ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും നരേന്ദ്ര മോദി പറഞ്ഞു. തന്നെ നേതാവായി തിരഞ്ഞെടുത്ത പാര്‍ട്ടിക്കും എന്‍ഡിഎയുടെ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. 

പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്തങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. നമ്മുടെ സേവാ മനോഭാവം ജനങ്ങള്‍ അംഗീകരിച്ചു. അധികാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പാതയിലൂടെ സഞ്ചരിക്കുമ്പോഴും മറ്റൊരാളെ സഹായിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മോദി പറഞ്ഞു.

നിങ്ങളെന്നെ നേതാവായി തിരഞ്ഞെടുത്തത് സംവിധാനത്തിന്റെ ഭാഗമായാണ്. ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്. സാമൂഹികമായ ഐക്യത്തിന്റെ മുന്നേറ്റമായിരുന്നു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും ജനങ്ങളില്‍ അകലം സൃഷ്ടിക്കുമെന്നും അവര്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2019 ലെ തിരഞ്ഞെടുപ്പ് മതിലുകള്‍ പൊളിക്കുന്നതായിരുന്നു. 

പുതിയ യുഗത്തിന്റെ സാക്ഷികളാണ് നമ്മള്‍. ഭരണഅനുകൂല ജനവിധിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. വിശ്വാസത്തിന്റെ ചരടിലാണ് ഭരണ അനുകൂല തരംഗം ബന്ധിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം മാത്രമല്ല ജനങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടിയാണ് ഈ വിശ്വാസത്തിന് ജന്മം നല്‍കിയത്. ഇവിടെ ഇരിക്കുന്നവരെല്ലാം ജനങ്ങള്‍ നമ്മെ വിശ്വസിച്ചതുകൊണ്ടാണ് എത്തിയത്. അതുകൊണ്ടാണ് വിജയിക്കാന്‍ സാധിച്ചത് മോദി പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍ എത്തുന്നത്. വനിതാ ശാക്തീകരണത്തിന് ഇത് വഴിയൊരുക്കും. ജനപ്രതിനിധികള്‍ക്ക് അതിരുകളില്ല. മുമ്പ് നമ്മളോടൊപ്പമുണ്ടായിരുന്നവര്‍ക്കും നാളെ നമ്മളോടൊപ്പമുണ്ടാകുന്നവര്‍ക്കും ഒപ്പമാണ് നമ്മള്‍.

ഈ വിജയം മോദിയുടേതല്ല, ജനങ്ങള്‍ നല്‍കിയ വിജയമാണ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. അഹങ്കാരം വെടിഞ്ഞ് പ്രവര്‍ത്തിക്കണമെന്നും മോദി എംപിമാരോട് ഉപദേശിച്ചു. 

പ്രധാനമന്ത്രിയാണെങ്കിലും പ്രത്യേകമായ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. വിഐപി സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും പരിഗണന ലഭിക്കണമെന്നില്ല, മറ്റുള്ളവരോടൊപ്പം വരിനിന്ന് സുരക്ഷാ പരിശോധനകള്‍ക്കായി കാത്തിരിക്കാന്‍ തയ്യാറാണെന്നും മോദി പറഞ്ഞു. 

ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുന്നു. ഈ രീതി നമ്മള്‍ അവസാനിപ്പിക്കണം. ദളിതര്‍, ദരിദ്രര്‍, ഇരകള്‍, പരിഗണന ലഭിക്കാത്തവര്‍, വനവാസികള്‍ എന്നിവര്‍ക്കായി ഈ സര്‍ക്കാര്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് 2014 ല്‍ ഞാന്‍ പറഞ്ഞിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു മോദി പറഞ്ഞു. 

ആരെയും വഴിയില്‍ പിന്നിലാക്കി അവഗണിക്കില്ല. ആരോടും വേര്‍തിരിവ് കാട്ടില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എല്ലാവര്‍ക്കും വിശ്വാസം ഇതിനിവേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുക. എല്ലാ സര്‍ക്കാരുകളും എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ട്.എന്തെങ്കിലുമൊക്കെ ചെയ്യാനല്ല ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനാണ് നമ്മളിവിടെ എത്തിയതെന്നും മോദി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends