Widgets Magazine
24
Oct / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?


സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്

കളിമാറാന്‍ സമയമെടുക്കും... ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി എന്‍.ഡി.എ. കാത്തിരിക്കേണ്ടി വരും; മോദിയുടെ യഥാര്‍ത്ഥ ഭരണം കാണാന്‍ രാജ്യസഭകൂടി കിട്ടിയേ മതിയാകൂ; തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

26 MAY 2019 11:27 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭയില്‍ വന്‍ഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭ സര്‍ക്കാരിനി ബാലികേറാ മലയാണ്. രാജ്യസഭയില്‍ ഭൂരിപക്ഷത്തിനായി എന്‍.ഡി.എ. ഒരു കൊല്ലത്തിലേറെ കാത്തിരിക്കേണ്ടി വരും.

245 അംഗ സഭയില്‍ എന്‍.ഡി.എ. യ്ക്ക് ഇപ്പോള്‍ 101 പേരുണ്ട്. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത മൂന്നംഗങ്ങളുടെയും മറ്റു മൂന്നു സ്വതന്ത്രരുടെയും പിന്തുണകൂടി ആവുമ്പോള്‍ അംഗബലം 107 ആകും. അടുത്തകൊല്ലം നവംബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന 75 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇന്നത്തെ നിലവെച്ച് 19 സീറ്റുകള്‍ എന്‍.ഡി.എ.യ്ക്ക് ലഭിച്ചേക്കും. ഇക്കൊല്ലം ഒടുവില്‍ മഹാരാഷ്ട്ര, ഹരിയാണ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബി.ജെ.പി. വീണ്ടും നില മെച്ചപ്പെടുത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

മുത്തലാഖ് നിരോധനം പോലുള്ള വിവാദമായ ഒട്ടേറെ ബില്ലുകള്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ മുടങ്ങിയത് സര്‍ക്കാരിനു ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ടാണ്. മോട്ടോര്‍ വാഹന നിരോധന നിയമവും രാജ്യസഭയില്‍ കുടുങ്ങിക്കിടക്കുകയാണ്. മുത്തലാഖ് ബില്‍ ഓര്‍ഡിനന്‍സായി പിന്നീട് നടപ്പാക്കി. കാലാവധി കഴിയുമ്പോള്‍ അതു വീണ്ടും പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്.

രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്തും സര്‍ക്കാരിനു രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി. ഒട്ടേറെ ബില്ലുകള്‍ തടസ്സപ്പെടുത്തുകയുണ്ടായി. ഇന്‍ഷുറന്‍സ് ബില്ലും പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അതോറിറ്റി ബില്ലും പാസാക്കുന്നതിന് ബി.ജെ.പി. തടയിട്ടു. സര്‍ക്കാരിന്റെ അവസാനകാലത്ത് പെന്‍ഷന്‍ ഫണ്ട് ബില്‍ പാസാക്കിയെങ്കിലും ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാന്‍ സാധിച്ചില്ല. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ചില ഭേദഗതികളോടെ ആ ബില്‍ പാസാക്കി.

എന്‍.ഡി.എ. സര്‍ക്കാരിനു അതേനാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് ചെയ്തത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയംപോലും ഒരുതവണ രാജ്യസഭ ഭേദഗതി ചെയ്താണ് പാസാക്കിയത്. രാജ്യസഭയിലെ പ്രതിസന്ധി മറികടക്കാന്‍ ധനകാര്യ ബില്ലിലൂടെയാണ് മോദി സര്‍ക്കാര്‍ ഒട്ടേറെ ബില്ലുകള്‍ ഭേദഗതി ചെയ്തത്. ബജറ്റിന്റെ ഭാഗമായ ധനകാര്യബില്‍ രാജ്യസഭയില്‍ പാസാക്കിയില്ലെങ്കിലും രണ്ടാഴ്ച കഴിഞ്ഞാല്‍ പാസായതായി കണക്കാക്കുമെന്ന വ്യവസ്ഥയുടെ ചുവടുപിടിച്ചായിരുന്നു അത്. 

അതേസമയം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എന്‍ ഡി എ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്ഷണിച്ചു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കിയ എന്‍ ഡി എ സംഘം സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, ജെ ഡി യു നേതാവ് നിതീഷ് കുമാര്‍, എല്‍ ജെ പി നേതാവ് രാം വിലാസ് പാസ്വാന്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേ, ബി ജെ പി നേതാക്കളായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ് തുടങ്ങിയവരും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. 

തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെത്തിയ നരേന്ദ്ര മോദി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറി. കേന്ദ്രമന്ത്രിസഭയിലേക്കുള്ള അംഗങ്ങളുടെ പേരു നിര്‍ദേശിക്കാനും സത്യപ്രതിജ്ഞയ്ക്കുള്ള സമയവും തിയതിയും അറിയിക്കാനും മോദിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. 

ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ നരേന്ദ്ര മോദിയെ എന്‍ ഡി എയുടെയും ബി ജെ പിയുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. വ്യാഴാഴ്ച മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. വിദേശ രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചേക്കുമെന്നാണ് സൂചനകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?  (6 hours ago)

കൂടത്തായി കൊലപാതക പരമ്പര... ഷാജുവിനെയും സഖറിയാസിനെയും നാളെ ചോദ്യം ചെയ്യും  (6 hours ago)

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്  (6 hours ago)

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍  (7 hours ago)

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍  (8 hours ago)

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു... ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി  (8 hours ago)

മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്  (8 hours ago)

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (9 hours ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (10 hours ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (10 hours ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (10 hours ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (10 hours ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (11 hours ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (11 hours ago)

Malayali Vartha Recommends