കള്ളന് കപ്പലില്‍ തന്നെയോ... ശബരിമലയില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ച 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; ഗുരുതര ആരോപണത്തിന് ചുരുളഴിയ്ക്കാന്‍ തിങ്കളാഴ്ച സ്ട്രോംഗ് റൂം പരിശോധന
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ശബരിമലയാണെന്ന തര്‍ക്കം മൂക്കുന്നതിനിടെ ശബരിമല വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ശബരിമലയില്‍ ഭക്തര്‍ വഴിപാടായി നല്കിയ സ്വര്‍ണവും വെള്ളിയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയുമാണ് കാണാനില്ലാത്തത്. വഴിപാട് രസീതുകളില്‍ നിന്നാണ് ഇത് പുറത്തറിഞ്ഞത്. എന്നാല്‍ ഈ സ്വര്‍ണം സ്ട്രോങ്ങ് റൂമില്‍ എത്തിയില്ലെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെയടിസ്ഥാനത്തില്‍ തിങ്കളാഴ്ച സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിരീക്ഷിച്ച ദേവസ്വം ഓഡിറ്റ് കമ്മിറ്റിയാണ് പരിശോധിക്കുന്നത്.
2017 മുതലുള്ള സ്വര്‍ണം, വെള്ളി എന്നിവയുടെ കണക്കാണ് മാറി മറിഞ്ഞത്. ഇതെല്ലാം മഹസറില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് രേഖപ്പെടുത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും നാളെ പരിശോധിക്കുന്നത്. ഈ മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വിശദമായ അന്വേഷണം വരികയും ശബരിമല മറ്റൊരു വിവാദത്തിലേക്ക് നീങ്ങുകയും ചെയ്യും.
https://www.facebook.com/Malayalivartha