Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മെരിലാന്റ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ കുമാർ സുബ്രഹ്മണ്യത്തിനെ തേടി മരണമെത്തിയത് ഒരു ചെറിയ ആക്സിഡന്റിന്റെ രൂപത്തിൽ.. അപകടത്തിലേറ്റ പരിക്ക് ‌സീരിയസല്ലെന്നറിഞ്ഞ് വീട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യത്തിന്റെ കണ്ണുകൾ അടഞ്ഞു ..രംഗബോധമില്ലാത്ത കോമാളിയായി മരണം വിജയിച്ചപ്പോൾ നിസ്സഹായതയുടെ മരവിപ്പിൽ അമ്മയും മകളും

26 MAY 2019 01:20 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും രംഗബോധമില്ലാത്ത കോമാളിയാണ് മരണം. നിനച്ചിരിക്കാത്ത നേരത്ത് സന്തോഷത്തിന്റെ നറുനിലാവിനെ തല്ലിക്കെടുത്തി മരണമെത്തുമ്പോൾ മനുഷ്യൻ നിസ്സഹായനാകുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മെരിലാന്റ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ കുമാർ സുബ്രഹ്മണ്യത്തിനെ തേടി മരണമെത്തിയത് ഒരു ചെറിയ ആക്സിഡന്റിന്റെ രൂപത്തിലായിരുന്നു. 

പളനിയിൽ ക്ഷേത്രദർശനം കഴിഞ്ഞ് ഭാര്യയും മകളുമായി പിള്ളിയാർപെട്ടിലെ ക്ഷേത്രത്തിലേക്കു കാറോടിച്ച് പോകുകയായിരുന്നു ഗണേശ് എന്നു വിളിക്കുന്ന കുമാർ സുബ്രഹ്മണ്യം. ഉച്ചയ്ക്ക് രണ്ടോടെ ഒട്ടംചിത്രത്ത് എത്തിയപ്പോൾ നിയന്ത്രണം വിട്ട ഒരു പിക്ക്അപ്പ് വാൻ എതിരെ വന്ന് കാറിലിടിച്ചു. കാർ ദൂരേക്കു തെറിച്ചു.

ഭാര്യ മുന്നിലും മകൾ പിന്നിലുമാണ് ഇരുന്നിരുന്നത്. ഓടിക്കൂടിയവർ മൂവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാറിൽനിന്നു പുറത്തിറങ്ങിയ ഉടൻ മകളെ വാരിപ്പിടിക്കുകയായിരുന്നു സുബ്രഹ്മണ്യം. ഭാഗ്യം അവൾക്ക് പരിക്കൊന്നും ഇല്ല. കാർ മറിഞ്ഞ് വീണപ്പോൾ സന്ധ്യയുടെ തലയ്ക്കും മുഖത്തിനും പരിക്കുപറ്റി.
കാലിന്റെ എല്ലിന് പൊട്ടലുണ്ടായിരുന്നതിനപ്പുറം പ്രത്യക്ഷമായി പരിക്കൊന്നും സുബ്രഹ്മണ്യത്തിനില്ലായിരുന്നു. അപകടത്തെ പറ്റിയും കഴിക്കുന്ന മരുന്നിനെക്കുറിച്ചുമൊക്കെ അദ്ദേഹം തന്നെയാണ് ഡോക്ടറോട് സംസാരിച്ചത്. ഇടയ്ക്ക് സഹോദരനും പയ്യന്നൂർ കോ-ഓപ്പറേറ്റിവ് ആശുപത്രിയിലെ ഡോക്ടറുമായ പദ്മനാഭനെ ഫോണിൽ വിളിച്ചു സംസാരിച്ചു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും സുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വഷളായി. ഡോക്ടർ സ്കാനിംഗ് നടത്തണമെന്ന് നിർദ്ദേശിച്ചു. മുപ്പത് മിനിട്ടു കൂടി. അദ്ദേഹത്തിന്റെ ഹൃദയം നിലച്ചു.

അത്രയും നേരം മുൻ സീറ്റിൽ തന്നോടും മകളോടും സംസാരിച്ചുകൊണ്ടിരുന്നയാൾ പെട്ടെന്നു മരണത്തിലേക്ക് മറിഞ്ഞുവീണത് വിശ്വസിക്കാനേ ആകാത്ത നിസ്സഹായാവസ്ഥയിലാണ് ഭാര്യ സന്ധ്യ. അപകടത്തിലേറ്റ പരിക്ക് ‌സീരിയസല്ലെന്നറിഞ്ഞ് വീട്ടിലേക്കു പോകുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സുബ്രഹ്മണ്യത്തിന്റെ കണ്ണുകൾ അടഞ്ഞു പോകുന്നതുകണ്ട് നിസഹായയായി നിലവിളിക്കാൻ അവർക്കായുള്ളൂ ..

യാത്രയിലുടനീളം സ്കൂളിൽ ആദ്യമായി പോകുന്നതിനെക്കുറിച്ച് അച്ഛനോട് വാ തോരാത സംസാരിച്ചുകൊണ്ടിരുന്ന ആറു വയസുകാരി രുദ്ര ആകെ മരവിച്ചുപോയി.

തിരുവനന്തപുരത്ത് ന്യൂ തിയേറ്റർ വളപ്പിൽ പ്രസ് നടത്തിവരികയായിരുന്നു സുബ്രഹ്മണ്യം. സിനിമാ നിർമ്മാണ കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ നിർമ്മാതാവു കൂടിയായ അച്ഛൻ എസ്. കുമാറിന്റെ പാത പിന്തുടർന്ന് ക്രൈം ആൻഡ് പണിഷ്‌മെന്റ്, കടമറ്റത്ത് കത്തനാർ എന്നീ സീരിയലുകൾ നിർമ്മിച്ചു. പിന്നെ, ബിസിനസ് രംഗത്തായിരുന്നു ശ്രദ്ധ. ഭാര്യ സന്ധ്യ എറണാകുളം ഏജീസ് ഓഫീസിലെ ജീവനക്കാരിയാണ്. അവിടെ പനമ്പളി നഗറിലും വസതിയുണ്ട്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends