എല്ലാം പാര്‍ട്ടിക്ക് നല്‍കിയിട്ടും... സീനിയര്‍ നേതാവായ പി ജയരാജനെ ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ നിര്‍ത്തി തോല്‍പ്പിച്ച് കണ്ണൂര്‍ സെക്രട്ടറി സ്ഥാനവും നഷ്ടപ്പെടുത്തി; ഇപ്പോള്‍ കേരളാ ബാങ്ക് ചെയര്മാന് പദവി നല്കി ഒതുക്കാന്‍ നീക്കം
പി. ജയരാജനെന്ന നേതാവ് സിപിഎം അണികള്‍ക്ക് എല്ലാമെല്ലാമാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടി. ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിക്കാന്‍ ധൃതിയില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. വടകരയില്‍ തോറ്റാല്‍ കരുത്തനായ അദ്ദേഹത്തിന്റെ മടങ്ങിവരവ് തടയാന്‍ അണിയറയില്‍ നീക്കമുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധം ഉള്‍പ്പെടെ കൊലയാളി പാര്‍ട്ടിയായി സി.പി.എമ്മിനെ ചിത്രീകരിക്കാനിടയായ സമീപകാല സംഭവങ്ങളുടെയെല്ലാം ബാധ്യത ചുമലിലേറ്റിയാണു ജയരാജന് മത്സരിക്കാനിറങ്ങേണ്ടിവന്നത്.
സി.പി.എമ്മിന്റെ കരുത്തനായ നേതാവ് പി. ജയരാജനെ തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ പാര്‍ട്ടിയില്‍ ഒതുക്കാന്‍ നീക്കം. ഇതിനായി യാഥാര്‍ഥ്യമാകാനിരിക്കുന്ന കേരളാ ബാങ്ക് ചെയര്മാന് പദവിയാണു പാര്‍ട്ടി വച്ചുനീട്ടുന്നത്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്താനായിരുന്നു വടകര സ്ഥാനാര്‍ഥിത്വമെന്നു നേരത്തേ അണികള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിക്കാന്‍ ധൃതിയില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
വടകരയില്‍ തോറ്റാല്‍ കരുത്തനായ അദ്ദേഹത്തിന്റെ മടങ്ങിവരവ് തടയാന്‍ അണിയറയില്‍ നീക്കമുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന് വധം ഉള്‍പ്പെടെ കൊലയാളി പാര്‍ട്ടിയായി സി.പി.എമ്മിനെ ചിത്രീകരിക്കാനിടയായ സമീപകാല സംഭവങ്ങളുടെയെല്ലാം ബാധ്യത ചുമലിലേറ്റിയാണു ജയരാജന് മത്സരിക്കാനിറങ്ങേണ്ടിവന്നത്. പാര്‍ട്ടിക്കു മുകളില്‍ വ്യക്തികേന്ദ്രീകൃത വളര്‍ച്ചയ്ക്കു ശ്രമിച്ചെന്ന ആരോപണത്തില്‍, ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചുമാണു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനം അവസാനിച്ചത്. അന്ന് അണികളുടെ കരുത്തില്‍ നേതൃത്വത്തെ മുട്ടുമടക്കിച്ച അദ്ദേഹത്തിനു നല്കിയ മറുപടിയാണു സ്ഥാനാര്‍ഥിത്വമെന്നും സി.പി.എമ്മില്‍ ചര്‍ച്ചയുണ്ട്.
സ്വന്തംപേരില്‍ ആല്‍ബം പുറത്തു വന്നതോടെയാണു ജയരാജന് നേതൃത്വത്തിന്റെ കണ്ണിലെകരടായത്. ഇതോടെ, പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നു വിലയിരുത്തുകയും പാര്‍ട്ടി ശാസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടിവിലക്ക് മറികടന്ന് അണികള്‍, ജയരാജന്റെ ചിത്രങ്ങളോടു കൂടിയ കൂറ്റന്‍ബോര്‍ഡുകള്‍ സ്ഥാപിച്ചാണു നേതൃത്വത്തെ നേരിട്ടത്. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായപ്പോള്‍ അവിടെ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. അദ്ദേഹത്തിനു സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്താം. എന്നാല്‍, ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യത്യസ്തമാണെന്നാണു സൂചന.
https://www.facebook.com/Malayalivartha