ത്രിപുരയിലുണ്ടായ കനത്ത മഴയിലും കാറ്റിലും 700 ഓളം പേർക്ക് വീട് നഷ്ടമായി

ത്രിപുരയിലുണ്ടായ കനത്ത മഴയിലും കാറ്റിലും 700 ഓളം പേർക്ക് വീട് നഷ്ടമായതായി റിപ്പോർട്ടുകൾ. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വടക്കൻ ത്രിപുര, ഉനക്കൊട്ടി, ധാലാ ജില്ലകളെയാണ് മഴ ഏറ്റവും കൂടുതലായി ബാധിച്ചത്.
പലയിടങ്ങളിലും നിരവധി പേർ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് വിവരം. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന റവന്യൂ വകുപ്പ് 40 ബോട്ടുകൾ രംഗത്തിറക്കിയിട്ടുണ്ട്. എൻഡിആർഎഫും ത്രിപുര സ്റ്റേറ്റ് റൈഫിൾസും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
https://www.facebook.com/Malayalivartha
























