തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ ജഗന് മോഹന്‍ റെഡ്ഡി-മോഡി കൂടിക്കാഴ്ച
ആന്ധ്രപ്രദേശിലെ തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ വെഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നേരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. മോദിയെ പൊന്നാടയണിയിച്ചാണ് ജഗന് മോഹന്‍ തന്റെ സന്തോഷം പങ്കുവച്ചത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളായ വി.വിജയ സായ് റെഡ്ഡി ഉള്‍പ്പെടയുള്ള നേതാക്കളും ജഗന്‍മോഹനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
രാജ്യത്ത് മോദി തരംഗം ആഞ്ഞടിച്ചപ്പോള്‍ ആന്ധ്രയില്‍ ജഗന് മോഹന്‍ റെഡ്ഡിയാണ് കൊടുങ്കാറ്റായി മാറിയത്. 175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് നാല്‍പ്പത്തിയാറുകാരനായ ജഗന് മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തുന്നത്.
https://www.facebook.com/Malayalivartha