ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റില്‍ ഓടുമേഞ്ഞ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീണു... വീടിനകത്ത് കിടന്നുറങ്ങിയ മൂന്നു വയസുകാരി പരിക്ക്
ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം. ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റില്‍ ഓടുമേഞ്ഞ ഇവരുടെ വീട്ടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. കാറ്റടിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞ് കിടപ്പ്മുറിക്കകത്ത് ഉറങ്ങുകയിരുന്നു. വീട്ടിനകത്ത് സുനിലിനും ഷീബക്കും ഒപ്പം ഷീബയുടെ പിതാവ് നാരായണനും സഹോദരന് നിഷാദും ഉണ്ടായിരുന്നു. ദിയയുടെ തലക്ക് അഞ്ച് തുന്നുകളിട്ടു. കൈവിരലും ഒടിഞ്ഞു. ശരീരത്തിലെ പലഭാഗങ്ങളിലും മുറിഞ്ഞിട്ടുണ്ട്. തിമിരി പാലത്തേര കാലിച്ചാംപൊയിലിലെ പുതിയടത്ത് സുനിലിന്റേയും എന്‍.വി. ഷീബയുടെയും മകള്‍ ദിയ(മൂന്ന് വയസ്)യെയാണ് തലക്കും കൈക്കും പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha