"ബാലന് തനിക്കെതിരെ അത്തരം വിമര്‍ശനങ്ങള്‍ നടത്തുമെന്ന് തോന്നുന്നില്ല"; മന്ത്രി എ.കെ.ബാലന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍ഡഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മന്ത്രി എ.കെ.ബാലന് തനിക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി എല്‍ഡഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. ബാലന് തനിക്കെതിരെ അത്തരം വിമര്‍ശനങ്ങള്‍ നടത്തുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമായിരുന്നുവെന്നും വിജയരാഘവന് വ്യക്തമാക്കി.
രമ്യാ ഹരിദാസിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പി.കെ.ബിജുവിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ രാഘവന് രമ്യാഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു എ.കെ. ബാലന് നേരത്തെ കുറ്റപ്പെടുത്തിയത്.ആലത്തൂരിലെ എല്‍ഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമര്‍ശങ്ങളാണെന്നും ബാലന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























