തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നവോഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്

നവോഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തത്കാലത്തേക്കു നവോഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിനു ശേഷം ഇതെല്ലാം പുനരാരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നവോഥാന സംഘടനകള്‍ക്കിടയിലെ ഭിന്നത ഒഴിവാക്കാനായിരുന്നു ഈ നീക്കമെന്നും പിന്നീട് യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടാണ്ടെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇതു കാരണമായെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























