പാലക്കാട് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; നാലുപേർക്ക് പരിക്ക്
പാലക്കാട് കണ്ണനൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ വിജയത്തിന് പിന്നാലെ ജില്ലയിലുടനീളം സിപിഎം-കോണ്‍ഗ്രസ് പ്വവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു. പാലക്കാട് ഡിസിസി ഓഫീസിന് നേരെ അജ്ഞാത സംഘം ആക്രമണം അഴിച്ചുവിട്ടിരുന്നു. കല്ലേറില്‍ ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ഓഫീസിന് സമീപമുളള കൊടിമരം നശിപ്പിക്കപ്പെട്ടുകയും ചെയ്തു.
പാലക്കാട്ടെ മുന്‍ എംപി എംബി രാജേഷിന്റെ കയിലിയാട്ടെ വീടിന് നേരെ ഒരു സംഘം ആളുകള്‍ പടക്കമെറിഞ്ഞിരുന്നു. രാജേഷിന്റെ അച്ഛനുമമ്മയ്ക്കും നേരെ അസഭ്യവര്‍ഷം നടത്തിയെന്നും രാജേഷ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും രാജേഷ് ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha