തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക്
കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിനിക്കു പരിക്ക് , മുറ്റം വൃത്തിയാക്കുന്നതിനിടെ തെരുവു നായയുടെ കടിയേറ്റാണ് വിദ്യാര്‍ഥിനിക്കു പരുക്കേറ്റത് . നരിയമ്ബാറ വാഴയില്‍ രാജേഷിന്റെ മകള്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിനി ദേവികയ്ക്കാണു പരുക്കേറ്റത്. ദേവികയെ ആക്രമിച്ചശേഷം സമീപവാസിയായ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള പശുവിനെയും നായ കടിച്ചു.
രാവിലെ മുറ്റം വൃത്തിയാക്കുകയായിരുന്ന ദേവികയ്ക്കു നേരെ പാഞ്ഞെത്തിയ നായ കാലില്‍ കടിച്ചു. ബഹളം കൂട്ടിയതോടെ ഓടി രക്ഷപ്പെട്ട നായ സമീപവാസിയുടെ വീട്ടില്‍ എത്തിയാണ് പശുവിനെയും ആക്രമിച്ചത്. പശുവിന്റെ മുഖത്താണ് കടിയേറ്റത്.
https://www.facebook.com/Malayalivartha