പതിന്നാലാം നിയമസഭയുടെ 15ാം സമ്മേളനം ഇന്ന്... ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ച കെ. മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ് എന്നിവര്‍ ഈ സമ്മേളനത്തിനിടെ നിയമസഭാംഗത്വം രാജിവയ്ക്കും, ജൂലൈ അഞ്ച് വരെയാണ് സമ്മേളനം

പതിന്നാലാം നിയമസഭയുടെ 15ാം സമ്മേളനം ഇന്നാരംഭിച്ചു . ആദ്യ ദിനം കേരള കോണ്‍ഗ്രസ്എം നേതാവ് കെ.എം. മാണി അനുസ്മരണം മാത്രമായിരിക്കും ഉണ്ടാവുക. ജൂലൈ അഞ്ച് വരെയാണ് സമ്മേളനം.
ലോക്‌സഭാ തെരഞ്ഞെടുപ്പുഫലപ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യസമ്മേളനമാണിത്. ലോക്‌സഭയിലേക്കു മത്സരിച്ചു വിജയിച്ച കെ. മുരളീധരന്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.എം. ആരിഫ് എന്നിവര്‍ ഈ സമ്മേളനത്തിനിടെ നിയമസഭാംഗത്വം രാജിവയ്ക്കും.
എന്നാല്‍ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കേരളാ കോണ്‍ഗ്രസിന്റെ വരവ്. കെ.എം. മാണിയുടെ മുന്‍നിരയിലെ സീറ്റ് നിയമസഭാ കക്ഷി നേതാവ് എന്ന നിലയ്ക്ക് പി.ജെ. ജോസഫിന് നല്‍കണമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























