തന്ത്രങ്ങള്‍ പൊളിയുന്നു... കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷസ്ഥാനവും മോഹിച്ചുള്ള പി.ജെ. ജോസഫിന്റെ മോഹം അതിമോഹമാകുന്നു; കാര്യങ്ങള്‍ നൈസായി നേടിയെടുക്കാന്‍ മോന്‍സ് നടത്തുന്ന ശ്രമങ്ങള്‍ വിനയാകുന്നു

കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫിന്റെ അതിബുദ്ധി പി ജെ ജോസഫിനെ കുഴിയില്‍ ചാടിക്കും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റിയോ പാര്‍ലെമെന്ററി പാര്‍ട്ടിയോ വിളിച്ചു കൂടാതെ ചില കാര്യങ്ങള്‍ നൈസായി നേടിയെടുക്കാന്‍ മോന്‍സ് നടത്തുന്ന ശ്രമങ്ങളാണ് വിനയായി തീര്‍ന്നത്.
നിയമസഭാ കക്ഷിനേതാവിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ രുക്ഷമായ തര്‍ക്കമാണ് പുതിയ സംഭവവികാസം. കേരള കോണ്‍ഗ്രസില്‍ നിന്ന് കക്ഷി നേതാവിനെച്ചൊല്ലി സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്റെ കത്ത് നല്‍കി. പാര്‍ട്ടി വിപ്പ് എന്ന നിലയിലാണ് റോഷി കത്ത് നല്‍കിയത്.
നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാവശ്യപ്പെട്ടാണ് റോഷി അഗസ്റ്റിന്റെ കത്ത്. നേതാവിന്റെ അഭാവത്തില്‍ ഉപനേതാവിന് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചുമതല കിട്ടില്ലെന്നും കത്തില്‍ പരാമര്‍ശമുണ്ട്.
ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷി നേതൃസ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാാന്‍ പി ജെയുടെ നേതൃത്വത്തില്‍ മോന്‍സ് ശ്രമിക്കുന്നുവെന്നാണ് കെ.എം മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ചെയര്‍മാന്‍ സ്ഥാനവും നിയമസഭാ കക്ഷിനേതൃസ്ഥാനവും താന്‍ തന്നെ വഹിക്കുമെന്ന് പിജെ പരസ്യമാക്കിയിരുന്നു. സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരാതെ എല്ലാം ജോസഫ് ഒറ്റക്ക് തീരുമാനിക്കുന്നതില്‍ മാണി വിഭാഗത്തിന് അമര്‍ഷമുണ്ട്. അത് പാര്‍ട്ടി ഭരണഘടന അനുസരിച്ച് സാധ്യവുമല്ല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം പി ജെ ക്ക് ഒപ്പം ചേര്‍ന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജോയ് കെഎം മാണിയുടെ വിശ്വസ്തനായിരുന്നു. കെ എം മാണി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചിരുന്നു. എന്നാല്‍ കെഎം മാണി മരിച്ചതോടെ ജോയിയുടെ സ്വഭാവം മാറി. അദ്ദേഹം മോന്‍സിനൊപ്പം ചേര്‍ന്നു.
മോന്‍സ് തന്ത്രശാലിയാണ്. എന്നാല്‍ അതിനേക്കാള്‍ തന്ത്രശാലിയാണ് ജോസ് കെ. മാണി. പാര്‍ട്ടിയുടെ ഉത്തരവാദിത്വ ഫോറങ്ങള്‍ വിളിച്ചു ചേര്‍ക്കാതെ നടത്തുന്ന കുതന്ത്രങ്ങളെ ശരിക്കും പ്രതിരോധിക്കാനാണ് മാണി വിഭാഗത്തിന്റെ ശ്രമം. റോഷി അഗസ്റ്റിനും ജയരാജും നിയുക്ത എം പി ചാഴികാടനും ജോസ് കെ മാണിക്കൊപ്പമാണ്. അതായത് പാര്‍ലെമെന്ററി പാര്‍ട്ടിയില്‍ ജോസിനാണ് മുന്‍തൂക്കം. കെ.എം. മാണിയുടെ അണികളും ജോസ് കെ മാണിക്കൊപ്പമാണ്. മാണിയെ ആരാധിക്കുന്നവരും ഇതേ വഴിയില്‍ തന്നെയാണ്.
സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ മോന്‍സ് മടിക്കുന്നതിന്റെ പ്രധാന കാരണം കമ്മിറ്റിയില്‍ ജോസഫ് വിഭാഗത്തിന് ഭൂരിപക്ഷമില്ല എന്നതാണ്. കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ ജോസ് കെ മാണി ചെയര്‍മാനാകും. ഇത് മോന്‍സ് ജോസഫിന് സഹിക്കാനാവില്ല. ജോസഫിനെ പാവാട ചരടിലെന്ന വണ്ണമാണ് മോന്‍സ് കളിപ്പിക്കുന്നത്. വൈകാതെ ജോസഫ് കുഴിയിലാവുമെന്നാണ് അണികള്‍ പറയുന്നത്.
കടുത്തുരുത്തിയില്‍ മോന്‍സിന് ജയിക്കണമെങ്കില്‍ ജോസ് കെ മാണിയുടെ പിന്തുണ വേണം. മാണിയുടെ കോട്ടയാണ് കടുത്തുരുത്തി. അതുകൊണ്ടാണ് ജോസഫിനെ മുന്നില്‍ നിര്‍ത്തി മോന്‍സ് പിന്നില്‍ നിന്ന് കളിക്കുന്നത്.
https://www.facebook.com/Malayalivartha
























