അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് നിയമ സഭ.... സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി

നിയമസഭ ബജറ്റ് സമ്മേളനം ആരംഭിച്ചു. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.എം മാണിക്ക് ആദരമര്‍പ്പിച്ച് നിയമ സഭ. സമാനതകളില്ലാത്ത നേതാവായിരുന്നു കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡ് ഇനി തകര്‍ക്കാന്‍ സാധിക്കുമോയെന്ന് സംശയമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പി.ജെ ജോസഫാണ് കെ.എം മാണിയുടെ സീറ്റില്‍ ഇരിക്കുന്നത്.
അതേസമയം നിയമസഭയില്‍ മാണി ഇരുന്ന സീറ്റ് ഉപനേതാവായ പി.ജെ ജോസഫിന് നല്‍കിയതോടെ പാര്‍ട്ടിയിലെ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പി.ജെ ജോസഫിന് മുന്‍നിര സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും, നല്‍കരുതെന്നാവശ്യപ്പെട്ട് മാണിവിഭാഗവും സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആദ്യം പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കണം, പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസ്.കെ മാണി.
അതേസമയം ജൂണ്‍ ഒമ്പതിനകം നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കേരള കോണ്‍ഗ്രസിന് കത്തയച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒന്പതിനാണ് കെ. എം മാണി അന്തരിച്ചത്.
"
https://www.facebook.com/Malayalivartha
























