അഭിലാഷിന്റെ ശരീരം മുഴുവൻ മര്‍ദ്ദനമേറ്റ പാടുകള്‍.... പെയിന്റിങ് തൊഴിലാളിയായ യുവാവ് തടിയൂരിലെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം!! കൊലപാതകമെന്ന് സൂചന

പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ രാത്രി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് റബര്‍ തോട്ടത്തില്‍ അഭിലാഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തടിയൂരില്‍ കഴിഞ്ഞ ദിവസം വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കാവുംമുക്ക് വിജയ ഭവനത്തില്‍ ഗോപിനാഥന്‍ നായരുടെ മകന്‍ അഭിലാഷ് ജി നായര്‍ (31) ആണ് മരിച്ചത്. സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പിശോധനയില്‍ തന്നെ അഭിലാഷിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. അഭിലാഷിന്റെ സംസ്‌കാരം നടത്തി.കൊലപാതകമെന്ന നിലയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























