കൊച്ചിയില്‍ വന്‍ തീപിടുത്തം... ബ്രോഡ്‌വേ മാര്‍ക്കറ്റിലെ വസ്ത്രവ്യാപാര ശാലയിലാണ് തീപിടുത്തം, പ്രദേശത്തെ കടകളില്‍ നിന്നും സമീപ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചിയിലെ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം. ഒന്നിലേറെ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തെ കടകളില്‍ നിന്നും സമീപ പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഭദ്ര ടെക്സ്റ്റയില്‍സ് എന്ന മൊത്തവിതരണത്തിലാണ് തീപിടിത്തമുണ്ടായത്. മൂന്നു നിലയുള്ള കെട്ടിടം പൂര്‍ണമായും കത്തി നശിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























