പത്രവിതരണത്തിനിടയില്‍ യുവാവ് ബൈക്കിടിച്ച് മരിച്ചു

സ്കൂട്ടറില്‍ പത്രവിതരണത്തിനിടയില്‍ യുവാവ് ബൈക്കിടിച്ച് മരിച്ചു. കാട്ടിയടുക്കത്തെ നാരായണന്റെ മകന്‍ രതീഷാ (28)ണ് മരിച്ചത്. ബൈക്ക് ഓടിച്ച യുവാവിനും ഗുരുതരമായി പരിക്കേറ്റു.തിങ്കളാഴ്ച പുലര്‍ച്ചെ കുണിയ ദേശീയപാതയിലാണ് അപകടം. ഈ പ്രദേശത്തെ പത്രവിതരണക്കാരനാണ് രതീഷ്. നീതുവാണ് രതീഷിന്റെ ഭാര്യ. മകന്‍: നിഹിത്. അമ്മ: ശാരദ. സഹോദരങ്ങള്‍: രഞ്ജിത്, രാഹുല്‍.
https://www.facebook.com/Malayalivartha
























