കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങി

കുട്ടികളുടെ ദേശീയ സഹവാസ ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങി. ഉത്തരഖണ്ഡ്, ഗുജറാത്ത്, ത്രിപുര, തമിഴ്‌നാട് രാജസ്ഥാന്‍, ആസാം, പഞ്ചാബ്, ചത്തീസ്ഖണ്ഡ്, തെലുങ്കാന , ആന്ധ്രപ്രദേശ്, മേഘാലയ അടക്കം 25ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് തലസ്ഥാനത്തെത്തിയത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരത്താണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് പ്രതിനിധികള്‍ എത്തിയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി.യുടെ നേതൃത്വത്തില്‍ അവര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയിരുന്നു.
ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ചൊവ്വ) വൈകുന്നേരം നാലിന് ടാഗോര്‍ തിയേറ്ററില്‍ ഗവര്‍ണ്ണര്‍ പി. സദാശിവം നിര്‍വ്വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷ യാകും. ചടങ്ങില്‍ മജീഷ്യന്‍ മുതുകാട് ഈ ക്യാമ്പിനായി പ്രത്യേകം തയ്യാറാക്കുന്ന 'ഫ്രീഡം' എന്ന പേരിലുള്ള മാജിക് വിസ്മയം അവതരിപ്പിക്കും. കുട്ടികള്‍ക്കെതിരെയുള്ള പീഡനവും അതിക്രമവും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും കുടുംബവും സമൂഹവും ഉറപ്പു വരുത്തണമെന്നും അന്ധകാരത്തില്‍ നിന്നും കുരുന്നുകളെ പ്രകാശത്തിലേക്ക് നയിക്കണമെന്ന സന്ദേശവും ഉള്‍ക്കൊള്ളിക്കുന്നതാണ് മാജിക്.
രണ്ടായിരത്തിലാണ് അവസാനം കേരളം ഈ ക്യാമ്പിന് ആഥിധേയത്വം വഹിച്ചത്. ഓരോ സംസ്ഥാനത്തു നിന്നും ഏഴു മുതല്‍ പത്താം ക്ലാസ്സു വരെയുള്ള മൂന്നൂ വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമെത്തുന്ന 60 കുട്ടികളും ഓഫീഷ്യലുകളുമുള്‍പ്പെടെ 250-ല്‍ പരം പ്രതിനിധികളാണ് ഏഴു ദിവസം നീന്നു നില്‍ക്കുന്ന ദേശീയ ക്യമ്പില്‍ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത ഭാഷാ വേഷവിധാനത്തില്‍ എത്തുന്ന കുട്ടികള്‍ക്ക് , ഈ ക്യാമ്പ് രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും ഏകത്വവും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന ദേശീയ പരിപാടിയായിരിക്കും.
തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍ തയ്യാറാക്കുന്ന ആറു മൂലകളിലായാണ് കുട്ടികളുടെ രംഗത്തെ വിദഗ്ദപരിശീലകര്‍ പ്രത്യേക പാഠ്യേതര പഠനങ്ങള്‍ പരിശീലിപ്പിക്കുന്നത്. ദിവസവും യോഗ, ശാസ്ത്ര പഠനങ്ങള്‍, ക്രാഫ്റ്റ്, ലൈഫ് സ്‌കില്‍, പ്രത്യേകതരം കളികള്‍, ചിത്രരചന, ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ പരിശീലനവും, പഠനോല്ലാസ യാത്രകള്‍ ഓരോ സംസ്ഥാനത്തേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കലാപരിപാടികള്‍ ഇവയാണ് ക്യാമ്പിന്റെ മുഖ്യ ആകര്‍ഷണം. 'നാനാത്വത്തില്‍ ഏകത്വം' എന്നതാണ് ക്യാമ്പിന്റെ സന്ദേശം.
https://www.facebook.com/Malayalivartha
























