ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് പരിശീലനം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും; പരിശീലനം നല്‍കുന്നത് സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ സംഘം

തിരുവനന്തപുരം: സ്‌പെയിനിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ് ഡൊണേഷന്‍ & ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടും (ടി.പി.എം.ഡി.ടി.ഐ.) കേരള നെറ്റുവര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും (കെ.എന്‍.ഒ.എസ്. - മൃതസഞ്ജീവനി) സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍ കോഴ്‌സ് മേയ് 28-ാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം റസിഡന്‍സി ടവറില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മരണാനന്തര അവയവദാന മാറ്റിവെയ്ക്കല്‍ മേഖലയില്‍ സ്‌പെഷ്യലിസ്റ്റുകളായ പ്രൊഫഷണലുകളുടെ പ്രൊഫഷണല്‍ കഴിവിനെ വികസിപ്പിക്കുന്നതിനാണ് ഈ കോഴ്‌സ് സംഘടിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണാനന്തര അവയവദാനം നടക്കുന്ന സ്‌പെയിനില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഐ.സി.യു. ഡോക്ടര്‍മാര്‍, ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍മാര്‍, ഇന്റന്‍സ്റ്റിവിസ്റ്റ്, അനസ്‌തേഷ്യ വിഭാഗം ഡേക്ടര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ട്രാന്‍സ്പ്ലാന്റ് പ്രൊക്യൂര്‍മെന്റ് മാനേജര്‍മാര്‍ എന്നിവര്‍ ഈ കോഴ്‌സില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 28, 29, 30 തീയതികളിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തീവ്രപരിചരണ യൂണിറ്റുകളില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന രോഗികളെ പരിചരിക്കുന്ന സംവിധാനത്തിന് കേരള സര്‍ക്കാര്‍ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍മാരെ (ടി.പി.എം) നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മസ്തിഷ്‌കമരണം നേരത്തെ തിരിച്ചറിയുന്നതിനും രോഗികള്‍ക്ക് കൂടുതല്‍ പരിചരണം നല്‍കാനുമാണ് ടി.പി.എം. സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരുടെ സേവനങ്ങളില്‍ മസ്തിഷ്‌ക മരണം തിരിച്ചറിയുന്നതിനുള്ള പ്രതിദിന ഐ.സി.യു. സ്‌ക്രീനിംഗ് ഉറപ്പാക്കുകയും തലച്ചോറിന് ഗുരുതര പരിക്കുകളുള്ള രോഗികളെ കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും സഹായിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha
























