ജനമനസ്സുകളില്‍ നിന്ന് എല്‍.ഡി.എഫ് തൂത്തെറിയപ്പെട്ടു; ഭക്തര്‍ നിരാശപ്പെടേണ്ടതില്ല ശബരിമല യുവതീപ്രവേശം തടയാന്‍ നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ്

യു.ഡി.എഫ്. അധികാരം ലഭിച്ചാല്‍ നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്നും ഒപ്പം പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ വാളെടുത്ത കടകംപള്ളി സുരേന്ദ്രന്റെയും വീരശൂരപരാക്രമിയായ വി.എസ് സുനില്‍ കുമാറിന്റെയും മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി. അവര്‍ പരിശോധന നടത്തേണ്ടതാണ്. ബി.ജെ.പിക്കും ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല. ഒരു മണ്ഡലത്തില്‍ മാത്രമാണ് മുന്നില്‍ വന്നത്. സംഘപരിവാറിനെ തടഞ്ഞുനിര്‍ത്താന്‍ യു.ഡി.എഫിനായി. ആര്‍.എസ.്എസിനെതിരെയുള്ള പ്രതിരോധം സഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണം ശബരിമലയാണ്. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. കനത്ത പരാജയം ഉണ്ടായിട്ടും നിലപാട് മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പക്വതയെ വെല്ലുവിളിക്കുന്നതാണ് ഈ നിലപാട്. ശൈലി തുടരുന്നതാണ് യു.ഡി.എഫിന് നല്ലത്. ജൂണ്‍ ഒന്നിന് യു.ഡി.എഫ് എല്ലാ പഞ്ചായത്തുകളിലും വിജയദിനമാചരിക്കും.ജൂണ്‍ 15 ന് എല്ലാ യു.ഡി.എഫ് ജില്ലാ കമ്മിറ്റികളും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും രമേശ് പറഞ്ഞു.
ജനമനസ്സുകളില്‍ നിന്ന് എല്‍.ഡി.എഫ് തൂത്തെറിയപ്പെട്ടുവെന്നും ഇടതുമുന്നണിക്ക് ഭരിക്കാന്‍ ധാര്‍മികമായി അവകാശമില്ലെന്നും യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍, അനൂപ് ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമല യുവതീപ്രവേശം തടയാന്‍ നിയമം കൊണ്ടുവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫിന്റെ നയവും ആശയങ്ങളും ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണ് ഈ വിജയം. 20 സീറ്റും യു.ഡി.എഫ് തൂത്തുവാരിയ 1977ല്‍ പോലും എല്‍.ഡി.എഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. വോട്ടുശതമാനത്തിലും വോട്ടിന്റെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് ഇക്കുറി ഉണ്ടായത്. എല്‍.ഡി.എഫിനെ അപേക്ഷിച്ച് 24.72 ലക്ഷം വോട്ടിന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. പിണറായിയോടും മോദിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. 123 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് മുന്നിലെത്താനായി. എല്‍.ഡി.എഫിന് ഇപ്പോ വെറും 16 മണ്ഡലങ്ങളില്‍ മാത്രമെ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സാങ്കേതികമായി അവര്‍ക്ക് തുടരമാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മന്ത്രിമാര്‍ മൂന്നാം സ്ഥാനത്തായതായി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























