നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത നിലയില്‍. പാലാരിവട്ടം പി.ജെ. ആന്റണി റോഡ് പുനത്തില്‍ ലെയ്‌നിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. കൊല്ലം കുളക്കട പൂവത്തൂര്‍മുക്ക് മായാ ഭവനില്‍ ഉദയ (30) ആണ് മരിച്ചത്. മകള്‍ അദിതിയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ഉദയ തൂങ്ങി മരിക്കുകയായിരുന്നെന്ന് കരുതുന്നു.
വനിതാ ഹോസ്റ്റലിലെ ജീവനക്കാരിയാണിവര്‍. കൊല്ലം, കുളക്കട സ്വദേശികളായ പൊടിയന്റെയും ഭാരതിയുടെയും മകളാണ്. ഇന്നലെ രാവിലെ മുറി തുറക്കാത്തതില്‍ സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും മരണത്തിന് ഭര്‍ത്താവാണ് ഉത്തരവാദിയെന്നുമുള്ള കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തു. ഭര്‍ത്താവ് രാജീവിനൊപ്പമാണ് ഉദയ കൊച്ചിയില്‍ ജോലിക്കെത്തിയത്. കുറച്ചു ദിവസങ്ങളായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍. പാലാരിവട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്േമാര്‍ട്ടത്തിനു ശേഷം യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം യുവതിയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha
























