സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തെയ്ക്കാണ് നിരോധനമുള്ളത്. രാജ്യ സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. ജൂണ്‍ ഒന്‍പതിന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെയുള്ള 52 ദിവസ കാലയളവിലാണ്
സംസ്ഥാനത്ത് ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. യന്ത്രവത്കൃത യാനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിന് നിരോധനമെര്‍പ്പെടുത്തുന്നത്. ട്രോളിംഗ് നിരോധന സമയത്ത് രാജ്യ സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ട്രോളിംഗ് നിരോധന സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനുമായി എല്ലാ തീരദേശ ജില്ലകളിലുമായി 20 ബോട്ടുകള്‍ ഉണ്ടാകും.
https://www.facebook.com/Malayalivartha
























