Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഭക്ത അണികള്‍ ഒലിച്ച് പോകും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമലയുടെ പിന്‍ബലത്തില്‍ 20 ല്‍ 19 സീറ്റും ലഭിച്ചതോടെ വരുന്ന തെരഞ്ഞെടുപ്പുകളിലും ശബരിമല കത്തിക്കാന്‍ യുഡിഎഫ് നീക്കം; സിപിഎം തോല്‍വി പരിശോധിച്ച് അലയുമ്പോള്‍ വീണ്ടും ഒരുമുഴം മുമ്പേ എറിഞ്ഞ് യുഡിഎഫ്

28 MAY 2019 10:07 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തോല്‍വിയുടെ കാരണം അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സിപിഎമ്മിന് മാത്രം കാരണം അറിയില്ല. അറിഞ്ഞിട്ടും തുറന്ന് പറയുന്നില്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ അവരെ അറിയിക്കാന്‍ യുഡിഎഫ് കളി തുടങ്ങി. വരുന്ന 6 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ശബരിമല കത്തിക്കാനാണ് യുഡിഎഫ് നീക്കം. 

യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ നിയമസഭയില്‍ ബില്ലവതരിപ്പിക്കുമെന്നും ഒപ്പം പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വാളെടുത്ത കടകംപള്ളി സുരേന്ദ്രന്റെയും വീരശൂരപരാക്രമിയായ വി.എസ് സുനില്‍ കുമാറിന്റെയും മണ്ഡലത്തില്‍ ഇടതുമുന്നണി മൂന്നാം സ്ഥാനത്തായി. അവര്‍ പരിശോധന നടത്തേണ്ടതാണ്. ബി.ജെ.പിക്കും ഉദ്ദേശിച്ച നേട്ടമുണ്ടാക്കാനായില്ല. ഒരു മണ്ഡലത്തില്‍ മാത്രമാണ് മുന്നില്‍ വന്നത്. സംഘപരിവാറിനെ തടഞ്ഞുനിര്‍ത്താന്‍ യു.ഡി.എഫിനായി. ആര്‍.എസ.്എസിനെതിരെയുള്ള പ്രതിരോധം സഭയ്ക്കകത്തും പുറത്തും യു.ഡി.എഫ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണം ശബരിമലയാണ്. മതന്യൂനപക്ഷങ്ങളും ഒപ്പം നിന്നു. മോദിയോടും പിണറായിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. കനത്ത പരാജയം ഉണ്ടായിട്ടും നിലപാട് മാറ്റില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പക്വതയെ വെല്ലുവിളിക്കുന്നതാണ് ഈ നിലപാട്. ശൈലി തുടരുന്നതാണ് യു.ഡി.എഫിന് നല്ലത്. ജൂണ്‍ ഒന്നിന് യു.ഡി.എഫ് എല്ലാ പഞ്ചായത്തുകളിലും വിജയദിനമാചരിക്കും. ജൂണ്‍ 15 ന് എല്ലാ യു.ഡി.എഫ് ജില്ലാ കമ്മിറ്റികളും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും രമേശ് പറഞ്ഞു. 

ജനമനസ്സുകളില്‍ നിന്ന് എല്‍.ഡി.എഫ് തൂത്തെറിയപ്പെട്ടുവെന്നും ഇടതുമുന്നണിക്ക് ഭരിക്കാന്‍ ധാര്‍മികമായി അവകാശമില്ലെന്നും യു.ഡി.എഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്, പാണക്കാട് സാദിഖലി തങ്ങള്‍, അനൂപ് ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമല യുവതീപ്രവേശം തടയാന്‍ നിയമം കൊണ്ടുവരും. 

യു.ഡി.എഫിന്റെ നയവും ആശയങ്ങളും ജനങ്ങള്‍ സ്വീകരിച്ചതിന് തെളിവാണ് ഈ വിജയം. 20 സീറ്റും യു.ഡി.എഫ് തൂത്തുവാരിയ 1977ല്‍ പോലും എല്‍.ഡി.എഫുമായുള്ള വോട്ട് വ്യത്യാസം ഇത്രയധികമുണ്ടായിരുന്നില്ല. വോട്ടുശതമാനത്തിലും വോട്ടിന്റെ എണ്ണത്തിലും മികച്ച മുന്നേറ്റമാണ് ഇക്കുറി ഉണ്ടായത്. എല്‍.ഡി.എഫിനെ അപേക്ഷിച്ച് 24.72 ലക്ഷം വോട്ടിന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ എക്കാലത്തേയും ഏറ്റവും വലിയ വിജയമാണിത്. പിണറായിയോടും മോദിയോടുമുള്ള വിയോജിപ്പും ജനം പ്രകടിപ്പിച്ചു. 123 നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിന് മുന്നിലെത്താനായി. എല്‍.ഡി.എഫിന് ഇപ്പോ വെറും 16 മണ്ഡലങ്ങളില്‍ മാത്രമെ ഭൂരിപക്ഷമുള്ളൂ. 16 മന്ത്രിമാര്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടു. ഇടതുമുന്നണിക്ക് ഭരിക്കാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടുവന്നതാണ് ഇത് സൂചിപ്പിക്കുന്നത്. സാങ്കേതികമായി അവര്‍ക്ക് തുടരമാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മന്ത്രിമാര്‍ മൂന്നാം സ്ഥാനത്തായതായും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends