ജോലി കഴിഞ്ഞ് ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപകുമാറിന്റെ തലയിലേക്ക് സമീപത്തുകൂടി പോയ ട്രെയിനിൽ നിന്നും യാത്രക്കാരൻ വലിച്ചെറിഞ്ഞ കുപ്പി ആദ്യം ചെവിയുടെ അരികിലൂടെ പാഞ്ഞെങ്കിലും രണ്ടാമത്തേത് തലയില്‍ കൃത്യമായി തട്ടി... ബിയര്‍ബോട്ടില്‍ തലയില്‍ പതിച്ച് യുവാവിന് പരിക്ക്

കൊല്ലം പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്‍. എസ്. ഗോപകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗോപകുമാറിന്റെ തലയിലേക്ക് സമീപത്തുകൂടി പോയ തിരുവനന്തപുരം - വെരാവല്‍ എക്‌സ്പ്രസില്‍ നിന്നുമുള്ള ഏതോ യാത്രക്കാരനാണ് കുപ്പികളെറിഞ്ഞത്. ആദ്യകുപ്പി ചെവിയുടെ അരികിലൂടെ പോകുകയും രണ്ടാമത്തേത് തലയില്‍ കൃത്യമായി തട്ടുകയുമായിരുന്നു. വഴിയാത്രക്കാരന്‍ ഇത് കണ്ട് ഉടന്‍തന്നെ റെയില്‍വേ സ്റ്റേഷനിലുള്ള സ്വകാര്യ ആശുപത്രി കൗണ്ടറില്‍ എത്തിക്കുകയുമായിരുന്നു. ഇയാളുടെ തലയില്‍ രണ്ട് തുന്നലുകള്‍ ഉണ്ട്. മദ്യപാനം നിരോധിക്കപ്പെട്ടിരിക്കുന്ന ട്രെയിനില്‍ എങ്ങനെ ബിയര്‍കുപ്പി എത്തിയെന്ന് സംശയമുണ്ടാക്കുന്നത്. നേരത്തെ ഇതേ പ്രദേശങ്ങളിലായി ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തില്‍ യുവതികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇയാളെ അധികൃതര്‍ പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























