ഈ ബുദ്ധിയെന്താ നേരത്തെ തോന്നാത്തത്... ശബരിമല കര്‍മ്മസമിതിയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ട സെന്‍കുമാര്‍ വീണ്ടും ഞെട്ടിപ്പിച്ച് രംഗത്ത്; നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വീടുകളില്‍ വിളക്ക് തെളിയിക്കണം

മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ പല നിലപാടുകളും കേരളം ചര്‍ച്ച ചെയ്തതാണ്. അതിലേറ്റവും വിവാദമായിരുന്നു നമ്പി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ എതിര്‍ത്തത്. എന്നാല്‍ നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ അതിനെ തള്ളിക്കളഞ്ഞു. അതിനിടെ സെന്‍കുമാര്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം വന്നെങ്കിലും നടന്നില്ല. ഇപ്പോഴാകട്ടെ തികച്ചും കൗതുകരമായ പോസ്റ്റുമായാണ് സെന്‍കുമാര്‍ രംഗത്തെത്തിയത്.
പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കുകയും ക്ഷേത്രങ്ങളില്‍ പുജ നടത്തുകയും ചെയ്യണമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ കരുതിയിരിക്കണമെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ടി.പി സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മള്‍ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തുകയും ആഘോഷങ്ങള്‍ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികള്‍ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മള്‍ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂര്‍ത്തം ആഘോഷിക്കുമ്പോള്‍ കേരളീയരായ നമ്മളും അതില്‍ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ടി.പി സെന്‍കുമാര്‍ നേരത്ത അഭിനന്ദിച്ചും പോസ്റ്റിട്ടിരുന്നു. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം നടത്താനായെങ്കിലും കേരളത്തില്‍ ഇപ്രാവശ്യവും അക്കൗണ്ട് തുറക്കാനാകാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പിക്കെതിരെ നുണപ്രചരണം നടത്തിയവര്‍ക്കെതിരെയും സെന്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.
അഭൂതപൂര്‍വമായ വിജയം നേടിയ നരേന്ദ്ര ദാമോദര്‍ദാസ് 'ഭാരതീയ' മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവര്‍ത്തകര്‍ക്കും,ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങള്‍.പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതല്‍ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാന്‍ വരുന്നവരെ തിരിച്ചറിയാന്‍ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങള്‍ക്കും, സ്വാര്‍ത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കള്‍ക്കും വന്ദനം.
സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങള്‍ പഠിക്കൂ.കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും പടപൊരുതി, നുണക്കഥകള്‍
ഒരുക്കിയ ചാനല്‍ ഉടമ ആര്‍ ചന്ദ്രശേഖര്‍ക്കും അഭിനന്ദനം. ബിജെപിയില്‍ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ.
ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം.
https://www.facebook.com/Malayalivartha
























