Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഊറിച്ചിരിച്ച് വി.എസ്... വലിയ മോഹവുമായി എല്‍ഡിഎഫില്‍ എത്തിയിട്ട് ഒരു മന്ത്രി സ്ഥാനം പോലും കിട്ടിയില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നും വിജയം നേടിയതോടെ പഴയ തട്ടകം മോഹിച്ച് ബാലകൃഷ്ണ പിള്ളയും മകനും

28 MAY 2019 11:57 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് മുന്നണിയേയും ബാധിക്കുകയാണ്. അടുത്തിടെ മുന്നണിയിലെടുത്ത ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ചാഞ്ചാടുകയാണ്. മകന്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കാത്തതിനാല്‍ യുഡിഎഫില്‍ നിന്നും പടിയിറങ്ങിയ ഇവര്‍ക്ക് എല്‍ഡിഎഫിലും അതേ ഗതിയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എടുത്ത നിലപാട് വിജയിച്ചപ്പോള്‍ പിള്ളയ്ക്ക് ആധിയായി. ഇങ്ങനെ പോയാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ ഒരു വോട്ടും ലഭിക്കില്ല. അത് മകന്റെ വിജയ സാധ്യതയെ ബാധിക്കും. അതിനാല്‍ തന്നെ മാറി ചിന്തിക്കുകയാണ് പിള്ളയും മകനും.

എല്‍.ഡി.എഫിലെത്തിയതു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നും ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്നുമുള്ള തിരിച്ചറിവില്‍ കേരളാ കോണ്‍ഗ്രസ് ബി തിരിച്ചുപോക്ക് മോഹിക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ചിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഇപ്പോള്‍ തിരുത്തിയത് അവരിലൂടെ യു.ഡി.എഫിലേക്കു മടങ്ങിയെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരുകാര്യത്തിലും അഭിപ്രായ ഐക്യമുണ്ടാകാത്ത പിള്ളയും മകന്‍ കെ.ബി. ഗണേഷ്‌കുമാറും ഒരേ ദിവസം ഇക്കാര്യത്തില്‍ എന്‍.എസ്.എസിനെ ന്യായീകരിച്ചതും ഇടതുമുന്നണിയെ തള്ളിപ്പറഞ്ഞതും പുതിയ നീക്കത്തിന്റെ തുടക്കമാണ്. യു.ഡി.എഫ് പ്രവേശനത്തോടൊപ്പം, പത്തനാപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനും അവര്‍ ലക്ഷ്യമിടുന്നു.

ശബരിമല വിഷയത്തില്‍ ശക്തമായ ഇടതുവിരുദ്ധ നിലപാടെടുത്ത എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും പിള്ളയെ ഉപയോഗിച്ചു പ്രതിരോധിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പിള്ളയുടെ സ്വന്തം ബൂത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 87 വോട്ടിനു പിന്നിലായി. ഗണേഷ്‌കുമാറിന്റെ ബൂത്തില്‍ യു.ഡി.എഫ്. ഏഴു വോട്ടിനു മുന്നിലെത്തി. കൊട്ടാരക്കര, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു. തങ്ങളെക്കൊണ്ടു നേട്ടമുണ്ടായില്ലെന്ന നിലയ്ക്ക്, ഇനി ഇടതുമുന്നണിയില്‍ വലിയ പരിഗണന ലഭിക്കില്ലെന്നും ഭാവിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതായെന്നും കേരളാ കോണ്‍ഗ്രസ് (ബി) വിലയിരുത്തുന്നു.

ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസിലൂടെ യു.ഡി.എഫിലേക്കുള്ള വഴി വെട്ടിത്തെളിക്കാന്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസായിരുന്നു ശരിയെന്നു പിള്ള തുറന്നുപറഞ്ഞത് ഇതിന്റെ തുടക്കമാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സുകുമാരന്‍ നായരുമായി നല്ല ബന്ധത്തിലാകുകയാണു ലക്ഷ്യം. പ്രതീക്ഷയ്ക്കപ്പുറമുള്ള തെരഞ്ഞെടുപ്പു വിജയത്തോടെ യു.ഡി.എഫ്. സുകുമാരന്‍ നായര്‍ക്കു വലിയ പ്രാധാന്യമാണു നല്‍കുന്നത്. അദ്ദേഹം ശിപാര്‍ശ ചെയ്താല്‍ യു.ഡി.എഫിനു തള്ളിക്കളയാന്‍ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ലക്ഷ്യത്തിനിടെ, മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഒരു സാധ്യതയും യു.ഡി.എഫ്. അവഗണിക്കില്ലെന്നും പിള്ള കണക്കുകൂട്ടുന്നു.

പതിറ്റാണ്ടുകളായി പിള്ളയാണ് എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ്. ആ സ്ഥാനത്തേക്കു ഗണേഷിനെ എത്തിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. അക്കാര്യത്തില്‍ എന്‍.എസ്.എസിനുള്ള താല്‍പര്യക്കുറവ് മറികടക്കാന്‍ കൂടിയാണ് അവരെ പ്രശംസിച്ച് പിള്ളയും ഗണേഷും രംഗത്തു വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (5 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (5 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (7 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends